ഇസ്രയേലില്‍ നിന്ന് പിടികൂടി ബന്ദികളാക്കിയ അമേരിക്കന്‍ വനിതയെയും മകളെയും ഹമാസ് വിട്ടയച്ചു.ബന്ദികളെ മോചിപ്പിക്കുന്നതിന് ഖത്തര്‍ ഉള്‍പ്പെടെ നടത്തുന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി.അതോടൊപ്പം ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന് അയവുവരുത്താൻ ലക്ഷ്യമിട്ട് ഇന്ന് കെയ്റോയില്‍ സമാധന ഉച്ചകോടി നടക്കും. ഈജിപ്ത് അധ്യക്ഷം വഹിക്കുന്ന ഉച്ചകോടിയില്‍ അറബ്, യൂറോപ്യന്‍ പ്രതിനിധികള്‍ പങ്കെടുക്കും. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഉച്ചകോടിയില്‍ പങ്കെടുക്കും.