- കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഗുജറാത്തി യുവാവ് മൂന്ന് രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി. ഗുജറാത്തിലെ ഖേഡ ജില്ലക്കാരനും 32 കാരനുമായ മുജീബ് ഹുസൈൻ കാസി എന്ന യുവാവാണ് വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിന് അറസ്റ്റിലായത്. 2010 ൽ സ്റ്റുഡന്റ് വിസയിൽ താൻ ബ്രിട്ടനിലേക്ക്പോയെന്നും വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം കാസി പൊലീസിനോട് സമ്മതിച്ചു.തുടര്‍ന്ന് 2018-ൽ പോർച്ചുഗലിലേക്ക് പോയി. അവിടെ നിന്നും ഒരു ഏജന്റ് മുഖേന വ്യാജ പാസ്പോർട്ട് നേടി. ഈ പാസ്പോർട്ട് ഉപയോഗിച്ച് ഒരു ഇന്ത്യൻ എൻട്രി വിസ നേടി, കഴിഞ്ഞ ബുധനാഴ്ച പാരീസില്‍ നിന്നും ദോഹ വഴി വീണ്ടും മുംബൈയിലേക്ക് വന്നപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ കാസിയുടെ പാസ്പോര്ട്ടില് സംശയം തോന്നിയ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.