ഗിന്നസ് പക്രുവെന്ന അജയ് കുമാറിനെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. കലാലോകത്ത് തന്റെ പരിമിതികളെ തോല്‍പിച്ച താരത്തിന്റെ യാത്രകള്‍ക്ക് ഇനി ബിഎംഡബ്ള്യുവിന്റെ ആഡംബരം. 5 സീരീസ് ആണ് അജയ് കുമാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ബി എം ഡബ്‌ള്യു 5 സീരീസിന്റെ 2021 മോഡലാണ് പക്രുവിന്റെ ഗാരിജിലെത്തിയ പുതിയ അഥിതി. അക്കാലയളവില്‍ 520 ഡി, 530 ഡി എന്നീ ഡീസല്‍ വേരിയന്റുകളും 530 ഐ എന്ന പെട്രോള്‍ വേരിയന്റുമായിരുന്നു കമ്പനി പുറത്തിറക്കിയിരുന്നത്. അതില്‍ 520 ഡി എന്ന വേരിയന്റാണ് പക്രു സ്വന്തമാക്കിയിരിക്കുന്നത്. 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ബി എം ഡബ്‌ള്യു 520 ഡി യ്ക്ക് കരുത്തേകുന്നത്. 190 ബി എച്ച് പി പവറും 400 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. ഇസഡ് എഫ് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ്.