മീരാ ജാസ്മിന്‍ നായികയായ തെലുങ്ക് ചിത്രമാണ് ‘ഗുഡുംബ ശങ്കര്‍’. പവന്‍ കല്യാണായിരുന്നു ചിത്രത്തില്‍ നായകന്‍. ‘ഗുഡുംബ ശങ്കര്‍’ റീ റിലീസാകുകയാണ്. പവന്‍ കല്യാണത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് മീരാ ജാസ്മിന്‍ നായികയായ ‘ഗുഡുംബ ശങ്കര്‍’ രണ്ട് പതിറ്റാണ്ടിന് റീ റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് താരത്തിന്റെ പിറന്നാളെന്നതിനാല്‍ ചിത്രം നാളെ റീ റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ ‘ഗുഡുംബ ശങ്കര്‍’ എന്ന ചിത്രം റീ റിലീസ് ചെയ്യുന്നതിനറെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്മിനും. മീരാ ജാസ്മിന്‍ വേഷമിട്ടതില്‍ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ക്വീന്‍ എലിസബത്ത്’ ആണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുന്‍ ടി സത്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മീരാ ജാസ്മിന്റെ മികച്ച കഥാപാത്രമായിരിക്കും ചിത്രത്തില്‍ എന്നാണ് റിപ്പോര്‍ട്ട്.