6 22

പേരയ്ക്കയില്‍ വിറ്റാമിന്‍ സി, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പേരയിലയില്‍ പല പോഷകങ്ങളുമുണ്ടെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. പേരയില ചായയില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.പേരയില ചായയില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിരിക്കുന്നു. പേരയ്ക്കയിലെ മൈക്കോലൈറ്റിക് ഗുണങ്ങള്‍ ശ്വാസകോശത്തിലെ മ്യൂക്കസ് നീക്കം ചെയ്യാനും ചുമ ഒഴിവാക്കാനും സഹായിക്കുന്നു. പേരയ്ക്കയില്‍ ലൈക്കോപീന്‍, ക്വെര്‍സെറ്റിന്‍ എന്നിവയുള്‍പ്പെടെ വിവിധതരം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പഴമാണ് പേരയ്ക്ക. ഒരു പഴത്തില്‍ 38 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. പേരയ്ക്ക ഇല ചേര്‍ത്ത് തയ്യാറാക്കുന്ന ചായ പതിവായി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മറ്റൊന്ന് ഹൃദയ സംബന്ധമായ രോഗ സാധ്യതകളെ അകറ്റിനിര്‍ത്താന്‍ പേരയില സഹായകമാണ്. വയറിളക്കം അകറ്റുന്നതിന് പേരയില ചേര്‍ത്ത് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ലതാണ്. ഗ്യാസ്ട്രബിള്‍ സംബന്ധമായ പ്രശ്‌നങ്ങളെ കുറയ്ക്കാനും നല്ലതാണ് പേരയിലയിട്ട ചായ സഹായിക്കും. പേരയിലകള്‍ പ്രകൃതിദത്താ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാല്‍ സമ്പന്നമാണ്. പല്ലിന്റെ ആരോഗ്യം മികച്ചതാക്കി മാറ്റാന്‍ ഇത് സഹായിക്കുന്നു. ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ അടങ്ങിയിട്ടുള്ള പേരയ്ക്ക ഇല പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *