കുഞ്ചാക്കോ ബോബന്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ര്ര്ര്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. ജൂണ്‍ 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. തിരുവനന്തപുരത്തെ ഒരു മൃഗശാലയില്‍ സിംഹത്തിന്റെ കൂട്ടില്‍ ഒരു യുവാവ് കുടുങ്ങുന്നതും അയാളെ രക്ഷിക്കാന്‍ വാച്ച്മാന് ചാടുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് നായകനായെത്തിയ ഹൊറര്‍ ചിത്രം ‘എസ്ര’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയ് കെ. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന് മുന്നില്‍ വീഴുന്നതും സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കോമഡി- എന്റര്‍ടൈന്‍മെന്റ് ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമേയം. അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്, രാജേഷ് മാധവന്, ഷോബി തിലകന്, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.