പോഷകങ്ങളുടെ കലവറയാണ് ഗ്രീന്‍പീസ്. അതുകൊണ്ടാണ് ഗ്രീന്‍പീസ് ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ സംതൃപ്തി തോന്നുന്നതും വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നതും. പോഷകങ്ങള്‍ക്കൊപ്പം നാരുകളാല്‍ സമ്പന്നമാണെന്നതും ഗ്രീന്‍പീസിന്റെ സവിശേഷതയാണ്. ഇത് വിശപ്പിനെ പിടിച്ചുനിര്‍ത്താന്‍ മാത്രമല്ല ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാന്‍ ഗ്രീന്‍പീസ് വലിയ പങ്കുവഹിക്കും. ഗ്രീന്‍പീസ് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നൊരു വര്‍ദ്ധനവുണ്ടാക്കില്ല എന്നതുകൊണ്ടാണത്. അതുമാത്രമല്ല ഇവയിലെ ഫൈബര്‍ ഘടകം കാര്‍ബോഹൈഡ്രേറ്റിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കാനും സഹായിക്കും. ഹൃദയാരോഗ്യത്തിന് ആവശ്യമായ ധാതുക്കളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍പീസ്. രക്തസമ്മര്‍ദ്ദം സാധാരണനിലയില്‍ നിലനിര്‍ത്തുന്നതിന് ഇവ പ്രധാനമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമാണ്. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. പല തരത്തിലുള്ള വിറ്റാമിനുകള്‍ അതായത് എ, ബി, സി, ഇ, കെ തുടങ്ങിയവ ഇതില്‍ കാണപ്പെടുന്നു. ഇതുകൂടാതെ സിങ്ക്, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാലും ഇത് സമ്പന്നമാണ്. പലതരം ധാതുക്കളും ആന്റിഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പയറില്‍ കാണപ്പെടുന്നു. ഇത് കാന്‍സറിനെ ചെറുക്കുന്നതില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കാന്‍ ഉപയോഗപ്രദമാണ്. ഗ്രീന്‍ പീസ് കഴിക്കുന്നതിലൂടെ ചീരയില്‍ നിന്നോ അല്ലെങ്കില്‍ പാലക്കില്‍നിന്നോ ലഭിക്കുന്നതിനും കൂടുതല് പ്രോട്ടീന് ലഭിക്കും. ഇത് കഴിച്ചാല്‍ മതി വയറ്റിലെ കൊഴുപ്പ് വെള്ളം പോലെ ഒഴുകും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ധാരാളം നാരുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നു. ഇത് മലബന്ധം ഒഴിവാക്കും.