കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിധി കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരിഗണനയിലുള്ള ബില്ലുകളെ കുറിച്ച് സർക്കാരിനോട് വിശദീരണം തേടിയിരുന്നു. എന്നാൽ ഇത് വരെ വിശദീകരണം ലഭിച്ചിട്ടല്ല. വിശദീകരണം നൽകേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടന ഉത്തരവാദിത്തമാണെന്നും ഗവർണർ പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയ്ക്ക് സ്ഥിരം വൈസ് ചാൻസലറെ നിയമിക്കുന്നതിൽ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും ഗവർണർക്ക് തിരിച്ചടിയേറ്റിരുന്നു. സിസ തോമസിന്‍റേത് ഗവർണർ നടത്തിയ താൽക്കാലിക നിയമനനം മാത്രമാണെന്നും പുതിയ വിസിയെ നിയമിക്കാൻ ചട്ടപ്രകാരമുളള നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിർദേശിച്ചു.