രാജ്ഭവനിൽ നടക്കുന്ന ‘ ക്രിസ്തുമസ് വിരുന്നി’ൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ . ഈ മാസം 14 നാണ് രാജ്ഭവനിലെ ക്രിസ്തുമസ് വിരുന്ന്. അതിന് തൊട്ടടുത്ത ദിവസമാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭ പാസാക്കുന്നത്. രാജ്ഭവനിൽ നടക്കുന്ന ക്രിസ്തുമസ് പരിപാടിയിലേക്ക് കഴിഞ്ഞ തവണ മതമേലധ്യക്ഷന്മാരെ മാത്രമാണ് ക്ഷണിച്ചിരുന്നത്. എന്നാൽ ഇത്തവണ സർക്കാരും രാജ്ഭവനും തമ്മിൽ തുടരുന്ന പോരിനിടെയാണ് ക്ഷണം എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാൽ കഴിഞ്ഞ ഓണക്കാലത്ത് സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ നിന്ന് ഗവർണ്ണർ വിട്ടു നിന്നിരുന്നു.