6 49

വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ ആദ്യം ചെയ്യേണ്ടത് വെള്ളം ധാരാളം കുടിക്കുക എന്നതാണ്. അതുപോലെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സുന്ദരമാക്കാനും സഹായിക്കും. സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഗുണം ചെയ്യും. വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ പേരയ്ക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ കഴിക്കന്നതും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും ചര്‍മ്മത്തിന്റെ വരള്‍ച്ചയെ തടയാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാന്‍ സഹായിക്കും. വെള്ളരിക്കയില്‍ 96% വെള്ളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെള്ളരിക്ക കഴിക്കുന്നതും ചര്‍മ്മത്തിലെ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും. അവക്കാഡോയില്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അവക്കാഡോയിലുണ്ട്. അതിനാല്‍ ഇവ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ വാള്‍നട്‌സ് കഴിക്കുന്നതും ചര്‍മ്മം ഈര്‍പ്പമുള്ളതാക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *