വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ രണ്ട് ഭക്ഷണങ്ങളാണ് ഓറഞ്ചും നെല്ലിക്കയും. നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശരീരത്തിന്റെ പ്രവണതയെ സന്തുലിതമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് തടയുകയും ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഓറഞ്ചിനേക്കാള്‍ ഉയര്‍ന്ന വിറ്റാമിന്‍ സി ഉള്ളതിനാല്‍ നെല്ലിക്ക ഒരു സൂപ്പര്‍ഫുഡ് ആയി കണക്കാക്കപ്പെടുന്നു. ഈ ശക്തമായ ആന്റിഓക്സിഡന്റ് ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഫ്‌ലേവനോയിഡുകള്‍, പോളിഫെനോള്‍സ് തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. ജലാംശം നിലനിര്‍ത്തുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ചൊരു പഴമാണ് ഓറഞ്ച്. ഓറഞ്ച് കഴിച്ചതിനുശേഷം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുന്നു. ഓറഞ്ചില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിന്റെ മെറ്റബോളിസത്തെ വളരെയധികം ത്വരിതപ്പെടുത്തുന്നു. വിറ്റാമിന്‍ സി ശരീരത്തെ കൊഴുപ്പിനെ ഊര്‍ജ്ജമാക്കി മാറ്റാന്‍ സഹായിക്കുന്നു. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ നെല്ലിക്കയും ഓറഞ്ചും സഹായകമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഓറഞ്ച് സഹായിക്കുന്നു. അതേസമയം നെല്ലിക്ക വിഷാംശം ഇല്ലാതാക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു.