ആന്‍ഡ്രോയ്ഡില്‍ നാല് പുത്തന്‍ ഫീച്ചറുകളുമായി ഗൂഗിള്‍. കാഴ്ചയില്ലാത്തവരും കാഴ്ച കുറവുള്ളവരുമായവരെ ലക്ഷ്യമിട്ട് ഗൂഗിള്‍ ടോക്ബാക് എന്നൊരു സംവിധാനമെത്തും. ചിത്രങ്ങളെ ഓഡിയോ വിവരണത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ഫീച്ചര്‍ ചെയ്യുക. സര്‍ക്കിള്‍ ടു സെര്‍ച്ച് എന്ന ഫീച്ചറാണ് മറ്റൊന്ന്. പ്ലേ ചെയ്യുന്ന പാട്ടിന്റെ ട്രാക്ക് നെയിം, ആര്‍ട്ടിസ്റ്റ്, യൂട്യൂബ് ലിങ്ക് എന്നിവ ഈ ഫീച്ചര്‍ വഴി ലഭ്യമാകും. നാവിഗേഷന്‍ ബാറില്‍ ലോംഗ് പ്രസ് ചെയ്താല്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ ആക്റ്റീവാകും. ലിസണ്‍ ടു വെബ് പേജസ്- ഏറെ നീണ്ട വെബ്പേജ് ഫലങ്ങള്‍ വായിക്കുക പലപ്പോഴും പ്രയാസമുള്ള കാര്യമാണ്. ഇത് ഒഴിവാക്കി ക്രോം സെര്‍ച്ച് ഫലം ഓഡിയോയായി അവതരിപ്പിക്കുകയാണ് ഈ ഫീച്ചര്‍ ചെയ്യുക. നിങ്ങള്‍ക്ക് ഉചിതമായ വേഗം, ഭാഷ, ശബ്ദം എന്നിവ ഇതിനായി തെരഞ്ഞെടുക്കാം. ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ആന്‍ഡ്രോയ്ഡിലേക്ക് ഗൂഗിള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ചലനം അവസാനിക്കുന്നയുടന്‍ ഇനിയെന്ത് ചെയ്യണം എന്ന കാര്യം നിങ്ങള്‍ക്ക് ചോദിച്ചറിയാനും വഴിയുണ്ട്.