ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ ഐഒഎസ് വേര്‍ഷനില്‍ ഉപഭോക്താക്കള്‍ക്ക് ക്യാമറ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ തിരയാനുകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ട്രാന്‍സിലേഷന്‍ കഴിവുകള്‍, എളുപ്പം കലണ്ടര്‍ ഇവന്റുകള്‍ നിര്‍മ്മിക്കാനുള്ള സൗകര്യം എന്നിവയും പുതിയ ഫീച്ചറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ക്രോം ഐഒഎസ് പതിപ്പില്‍ മിനി ഗൂഗിള്‍ മാപ്പ് തുറക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് മാപ്പ് ഉപയോഗിക്കുന്നതിനായി മറ്റ് ആപ്പുകള്‍ തുറക്കേണ്ട ആവശ്യം വരില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയാല്‍ വെബ്‌സൈറ്റിലെ അഡ്രസുകള്‍ തിരിച്ചറിയാന്‍ കഴിയും. ഇത്തവണ ലൊക്കേഷന്‍ അനുസരിച്ച് ട്രാന്‍സ്ലേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ലൊക്കേഷന്‍, സമയം, ഇവന്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി എളുപ്പത്തില്‍ കലണ്ടര്‍ ഇവന്റുകള്‍ ബ്രൗസറില്‍ നിന്ന് നേരിട്ട് നിര്‍മ്മിക്കാന്‍ കഴിയുന്നതാണ്.