സംസ്ഥാനത്ത് സ്വര്‍ണ വില ഒറ്റ ദിവസം കൊണ്ട് മലക്കം മറിഞ്ഞു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 7,140 രൂപയും പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയുമായി. കേരളത്തില്‍ ഇതു വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ നാലിന് കുറിച്ച ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് ഇന്ന് 5,900 രൂപയായി. വെള്ളി വിലയ്ക്ക് ഇന്നും അനക്കമില്ല. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2,665 ഡോളറിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീട് 56,960 രൂപവരെ എത്തി. തുടര്‍ന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്.