അന്താരാഷ്ട്ര സ്വര്‍ണ വില തുടര്‍ച്ചയായ നാലാം ദിവസവും ഇടിവില്‍. യു.എസ് വ്യാപാര കോടതി ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള താരിഫ് നടപടി തടഞ്ഞതാണ് സ്വര്‍ണത്തെ വീഴ്ത്തിയത്. ഇന്നലെ മാത്രം സ്വര്‍ണ വില 1.1 ശതമാനം ഇടിഞ്ഞു. തൊട്ട് മുന്‍പത്തെ സെഷനില്‍ 2 ശതമാനം വിലയിടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. ഇന്ന് ഔണ്‍സിന് 3,273 ഡോളറിലാണ് വ്യാപാരം. കേരളത്തിലും വില ഗണ്യമായി കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,895 രൂപയിലും പവന് 320 രൂപ താഴ്ന്ന് 71,160 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. ചൊവ്വാഴ്ച ഗ്രാം വില 60 രൂപയും പവന് വില 480 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഈ ആഴ്ച മാത്രം പവന് വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 35 രൂപ കുറഞ്ഞ് 7,290 രൂപയിലാണ് വ്യാപാരം. ദിവസങ്ങള്‍ക്ക് ശേഷം വെള്ളിവിലയ്ക്കും ഇന്ന് അനക്കം വച്ചു. ഗ്രാമിന് ഒരു രൂപ താഴ്ന്ന് 109 രൂപയിലാണ് വ്യാപാരം.