സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും പവന് 480 രൂപ ഇടിഞ്ഞ് 65,800 രൂപയിലുമാണ് ഇന്ന് വ്യാപാരം. കനംകുറഞ്ഞതും കല്ലുപതിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,745 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്ന ഏപ്രില്‍ രണ്ടിന് ശേഷം രാജ്യാന്തര സ്വര്‍ണ വില 3,168 രൂപ വരെ ഉയര്‍ന്ന് പുതിയ റെക്കോഡ് കുറിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ വീഴ്ചയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 3.71 ശതമാനം ഇടിവുണ്ടായി. ഏപ്രില്‍ മൂന്നിന് കുറിച്ച പവന് 68,480 രൂപയെന്ന റെക്കോഡ് വിലയില്‍ നിന്നും 2,680 രൂപയാണ് ഇതിനകം സംസ്ഥാനത്ത് കുറഞ്ഞത്. മൂന്ന് ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ വാങ്ങാന്‍ നല്‍കേണ്ടത് 71,216 രൂപയാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്നു മുതല്‍ 30 ശതമാനം വരെയാകാറുണ്ട്.