ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 54 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തോടെ യു.എസില്‍ ഐഫോണ്‍ വിലയില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ധനയുണ്ടായേക്കും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭാഗങ്ങള്‍ ചൈനയിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ 799 ഡോളറിന് (ഏകദേശം 68,000 രൂപ) കിട്ടുന്ന ഐഫോണ്‍ 16ന് ഇനി മുതല്‍ 1,500 ഡോളറെങ്കിലും (ഏകദേശം 1,28,000 രൂപ) കൊടുക്കേണ്ടി വരും. ടോപ് മോഡല്‍ ഐഫോണ്‍ 16 പ്രോ മാക്സ് മോഡലിന് നിലവില്‍ 1,599 ഡോളറാണ് (ഏകദേശം 1,37,000 രൂപ) വില. പുതിയ തീരുവ നിലവില്‍ വരുന്നതോടെ വില 2,300 ഡോളറായി (ഏകദേശം 1,97,000 രൂപ) വര്‍ധിക്കും. ആപ്പിളിന്റെ ഏറ്റവും വിലക്കുറഞ്ഞ ഐഫോണ്‍ 16ഇയുടെ വില നിലവിലുള്ള 599 ഡോളറില്‍ (ഏകദേശം 51,000 രൂപ) നിന്നും 850 ഡോളറായി (72,000 രൂപ) കൂടും. അമിത തീരുവ ഒഴിവാക്കാന്‍ ഇന്ത്യയില്‍ നിന്നും അഞ്ച് വിമാനങ്ങള്‍ നിറയെ ആപ്പിള്‍ ഉത്പന്നങ്ങള്‍ കഴിഞ്ഞ ദിവസം യു.എസിലെത്തിച്ചിരുന്നു. ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്നത് 26 ശതമാനം താരിഫ് മാത്രം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.
ഐഫോണ്‍ വില രണ്ട് ലക്ഷത്തിലേക്ക്?
