സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,440 രൂപയായി. ഇതിന് മുന്‍പ് 17നാണ് ഈ നിലവാരത്തിലേക്ക് എത്തിയത്. പിന്നീട് വില ഉയരുകയായിരുന്നു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 42,880 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. മൂന്നാഴ്ചക്കിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്. ഇന്ന് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രണ്ട് രൂപ ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വില 73 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.