സ്വര്‍ണം പവന് 44,240 രൂപ, ഗ്രാമിന് 5530 രൂപയും! കേരളത്തില്‍ സ്വര്‍ണവില ഇതുവരെയുള്ള ഏറ്റവും ഉയരങ്ങളിലെത്തി. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വിപണി വില ആദ്യമായി 44000 കടന്നു. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 1800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 150 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 145 രൂപ കൂടി. വിപണി വില 4600 രൂപയാണ്. എം.സി.എക്‌സ് എക്‌സ്‌ചേഞ്ചിലും സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. 10 ഗ്രാമിന് 59,461 രൂപയായാണ് വര്‍ധിച്ചത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 1,988.50 ഡോളറായി ഉയര്‍ന്നു. ഈ ആഴ്ച സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 6.48 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകളാണ് സ്വര്‍ണവിലയിലെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്. യു.എസിലെ സിലിക്കണ്‍വാലി, സിഗ്‌നേച്ചര്‍, സില്‍വര്‍ ഗേറ്റ് ബാങ്കുകളുടെ തകര്‍ച്ച സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതും വില ഉയരാന്‍ കാരണമാകുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. 2008ലെ സാമ്പത്തികമാന്ദ്യം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാക്കിയിരുന്നു. ട്രോയ് ഔണ്‍സിന് 700 ഡോളര്‍ ഉണ്ടായിരുന്ന സ്വര്‍ണവില 2011ല്‍ 1900 ഡോളറിലേക്കാണ് കുതിച്ചത്. 2011ല്‍ സ്വര്‍ണവില ഗ്രാമിന് 3030 രൂപയും പവന്‍ വില 24,240 രൂപയുമായി ഉയര്‍ന്നിരുന്നു.