1 4

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഇന്ന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 51,000 കടന്നു. 51,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഒന്നിന് കുറിച്ച ഗ്രാമിന് 6,360 രൂപയും പവന് 50,880 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്. 18 കാരറ്റ് സ്വര്‍ണവിലയും വെള്ളിവിലയും ഇന്ന് പുതിയ ഉയരത്തിലെത്തി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് ഒറ്റയടിക്ക് 65 രൂപ കുതിച്ച് 5,360 രൂപയായി. ഗ്രാമിന് രണ്ടുരൂപ ഉയര്‍ന്ന് 84 രൂപയിലാണ് വെള്ളി വ്യാപാരം. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മൂന്നിന് 43,760 രൂപയായിരുന്ന പവന്‍വിലയാണ് ഇപ്പോള്‍ 51,280 രൂപയിലെത്തി നില്‍ക്കുന്നത്. ഒരുവര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 7,520 രൂപ. ഗ്രാമിന് ഇക്കാലയളവില്‍ 940 രൂപയും ഉയര്‍ന്നു. 5,470 രൂപയായിരുന്ന ഗ്രാം വിലയാണ് 6,410 രൂപയിലെത്തിയത്. ഇന്ന് 51,280 രൂപയാണ് ഒരു പവന് വില. ഈ വില കൊടുത്താല്‍ ഒരു പവന്‍ കിട്ടില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടിയും 45 രൂപ ഹോള്‍മാര്‍ക്ക് ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും നല്‍കണം. അതായത്, ഇന്നത്തെ പവന്‍വില പ്രകാരം ഏറ്റവും കുറഞ്ഞത് 55,550 രൂപയെങ്കിലും കൊടുത്താലെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. മനസ്സിനിഷ്ടപ്പെട്ട ഡിസൈനുകളുള്ള ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ ഡിസൈന് ആനുപാതികമായി പണിക്കൂലിയും കൂടുതലായിരിക്കും. 20 ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഒരു പവന്‍ ആഭരണത്തിന് 63,000 രൂപയെങ്കിലും കൊടുക്കണം. രാജ്യാന്തരവില ഔണ്‍സിന് 6 ഡോളറോളം ഉയര്‍ന്ന് 2,286.04 ഡോളറെന്ന റെക്കോഡിലാണ് ഇപ്പോഴുള്ളത്. വില വൈകാതെ 2,300 ഡോളര്‍ ഭേദിച്ചേക്കും. ഇതിന് ആനുപാതികമായി കേരളത്തിലെ വിലയും ഉയരും. ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുന്നതും തിരിച്ചടിയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *