സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്നലെ സര്‍വ്വകാല റെക്കോഡിലെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയാണ് വര്‍ദ്ധിച്ചത്. വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,760 രൂപയാണ്. അന്താരാഷ്ട്ര വില എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചത്. കഴിഞ്ഞ മാസം 14-നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോഡ് വിലയില്‍ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണിയില്‍ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ ഉയര്‍ന്നു. വിപണി വില 4695 രൂപയായി. വിപണിയില്‍ വില 4755 രൂപയായി. അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില ഉയര്‍ന്നു. ഒരു രൂപ വര്‍ദ്ധിച്ച് 84 രൂപയായി. എന്നാല്‍, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.