ലോകനാടകവേദിയിലെ ഒരു മഹാസംഭവമാണ് സാമുവല്‍ ബെക്കറ്റിന്റെ ‘ഗോദൊയെ കാത്ത്’. പതിവനുസരിച്ചുള്ള ഒരു കഥയോ കഥാപാത്രങ്ങളോ ഈ നാടകത്തിലില്ല. ഓരോ സംഭവവും ഓരോ പദവും ശൂന്യതയുടെയും മടുപ്പിന്റെയും യാന്ത്രികശീലങ്ങളുടേതുമായ ആധുനിക ലോകത്തിന്റെ അനുഭവമായി മാറുന്നു. അജ്ഞാതനായ ഗോദൊയെ കാത്തിരിക്കുന്നതിലൂടെ ലക്ഷ്യമുണ്ടാക്കാന്‍ ശ്രമിക്കുകയും, പ്രവൃത്തികളുടെയും ശീലങ്ങളുടെയും ഓര്‍മ്മകളിലൂടെ അനുഭവങ്ങള്‍ക്ക് അര്‍ത്ഥ മുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് നാടക ത്തിലെ കഥാപാത്രങ്ങളായ വ്ളാഡിമറും എസ്ട്രാഗണും. മനുഷ്യന് അവന്റെ പീഡകളോടു നടത്തുന്ന ആത്മസമരത്തിന്റെ തീവ്രവും ദാര്‍ശനികവുമായ ഒരു രംഗരേഖയായ ഈ നാടകം എക്കാലത്തെയും ലോകക്ലാസിക്കുകളിലൊന്നാണ്. വിവര്‍ത്തനം – കടമ്മനിട്ട രാമകൃഷ്ണന്. ഡിസി ബുക്സ്. വില 114 രൂപ.