എന്നും നിശ്ചിത അളവില്‍ ഇഞ്ചി കഴിക്കുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത് ആമാശയത്തിന്റെയും കുടലിന്റെയും പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ദഹനശക്തിയെ വര്‍ധിപ്പിക്കുന്നു. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ചില പദാര്‍ഥങ്ങള്‍ ശരീരത്തിലെ രോഗാണുക്കളെ അകറ്റുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശരീരത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെയും ഇ കോളിയുടെയും വളര്‍ച്ച തടയാന്‍ ഇഞ്ചിക്ക് കഴിയും. ആര്‍എസ് വി പോലുള്ള വൈറസുകളില്‍ നിന്നും ഇഞ്ചി സംരക്ഷണം നല്‍കും. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന മനംപിരട്ടലിന് മികച്ച പരിഹാരമാണ് ഇഞ്ചി. കീമോതെറാപ്പി മൂലമുണ്ടാകുന്ന ഛര്‍ദിലകറ്റാനും ഇഞ്ചി പരീക്ഷിക്കാവുന്നതാണ്. ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ളതിനാല്‍ വാതത്തിന്റെ ലക്ഷണങ്ങള്‍ ഒരു പരിധി വരെ അകറ്റാന്‍ ഇഞ്ചിക്ക് കഴിയും. ഇഞ്ചി കഴിക്കുന്നത് വാതം മൂലമുണ്ടാകുന്ന വേദനയ്ക്കും ഉത്തമമാണ്. ഇഞ്ചി ക്യാന്‍സറിനെതിരെ പ്രതിരോധം തീര്‍ക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് എത്രത്തോളം ആധികാരികമാണെന്നത് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇഞ്ചിപ്പൊടി ആര്‍ത്തവവേദനയ്ക്കും പരിഹാം കാണുും. പനി, ചുമ, കഫക്കെട്ട് എന്നീ രോഗങ്ങളുടെ ചികിത്സയിലും ഇഞ്ചി ഉപയോഗിച്ച് വരുന്നു. അജീര്‍ണത്തിന്, വില്വാദി ഗുളിക ഇഞ്ചി നീരില്‍ ചേര്‍ത്തു നല്‍കാറുണ്ട്. വയറിളക്കം നിര്‍ത്താന്‍ ചുക്ക് മോരില്‍ അരച്ചു സേവിച്ചാല്‍ മതി. ചുക്കുപൊടി തേനില്‍ ചാലിച്ച് ചെറിയ അളവില്‍ പല തവണയായി അല്പാല്‍പ്പം സേവിക്കുന്നത് എക്കിളിനെ ശമിപ്പിക്കും.