കുട്ടികള്‍ക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നല്‍കണം. ദിവസേന ചെറിയ അളവില്‍ നെയ്യ് ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നത്. നെയ്യില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. കുട്ടികളിലെ മലബന്ധം അകറ്റാന്‍ നെയ്യ് സഹായകമാണ്. ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ രോഗങ്ങളെ തടയും. ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്‌നങ്ങള്‍ക്കും നെയ്യ് ഉത്തമ പരിഹാരമാണ്. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്കും ബലം ലഭിക്കാനും ഉത്തമമാണ് നെയ്യ്. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ കലവറയായ നെയ്യ്, ഞരമ്പുകള്‍ക്കും തലച്ചോറിനും വലിയ ഗുണം നല്‍കുന്നു. ഈ ഫാറ്റി ആസിഡുകളുടെ അഭാവം ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് തുടങ്ങിയ മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നെയ്യ് ഉള്‍പ്പെടുത്തുന്നത് ശീലമാക്കുക. ശക്തമായ ആന്റി വൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ പിന്തുണയ്ക്കുന്ന നെയ്യ്, ചുമ, ജലദോഷം തുടങ്ങിയ അണുബാധകള്‍ക്കെതിരെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.