അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്കും കടക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര പോര്‍ട്ടില്‍ കപ്പല്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് തേടുന്നത്. നിലവില്‍ ചൈന, ദക്ഷിണ കൊറിയ, ജപ്പാന് എന്നി രാജ്യങ്ങളിലെ കപ്പല്‍ നിര്‍മ്മാണ യാര്‍ഡുകളില്‍ 2028 വരെ ബുക്കിംഗ് പൂര്‍ത്തിയായി. ഈ വര്‍ഷങ്ങളില്‍ ഇനി ഒരു കപ്പല്‍ നിര്‍മ്മാണത്തിന് പോലും ഒഴിവില്ലാത്ത വിധം ഈ യാര്‍ഡുകളില്‍ വര്‍്ക്കുകള്‍ നടക്കുന്നത് അവസരമായി കണ്ട് മുന്ദ്ര പോര്‍ട്ടില്‍ കപ്പല്‍ നിര്‍മ്മാണം ആരംഭിക്കാനാണ് ഗൗതം അദാനി പദ്ധതിയിടുന്നത്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന് എന്നി രാജ്യങ്ങളിലെ യാര്‍ഡുകള്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ കഴിയാത്തവിധം നാലുവര്‍ഷത്തേയ്ക്കുള്ള ബുക്കിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ആഗോള കപ്പല്‍ ഉടമകള്‍ ഇന്ത്യയെ ഒരു ബദല്‍ നിര്‍മ്മാണ സൈറ്റായി കണ്ടു തുടങ്ങിയിട്ടുണ്ട്. ഇത് അവസരമാക്കി മുന്ദ്ര പോര്‍ട്ടില്‍ കപ്പല്‍ നിര്‍മ്മാണം തുടങ്ങുന്നതിനുള്ള സാധ്യതയാണ് ഗൗതം അദാനി തേടുന്നത്. മാരിടൈം ഇന്ത്യ വിഷന്‍ 2030 പ്രകാരം മികച്ച 10 കപ്പല്‍ നിര്‍മ്മാതാക്കളില്‍ ഒരെണ്ണം ആകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2047 ഓടെ ആദ്യ അഞ്ചില്‍ ഇടം നേടാനുമുള്ള ശ്രമമാണ് നടന്നുവരുന്നത്. ഇതും കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്കുള്ള ഗൗതം അദാനിയുടെ കടന്നുവരവിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ലോക വാണിജ്യ കപ്പല്‍ നിര്‍മാണ വിപണിയില്‍ നിലവില്‍ 1 ശതമാനത്തില്‍ താഴെയാണ് ഇന്ത്യയുടെ വിഹിതം. നിലവില്‍ 20-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ ഏറ്റവുമധികം ചരക്കുകള്‍ കൈകാര്യം ചെയ്യുന്നത് ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ട് ആണ്. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദന കേന്ദ്രം മുന്ദ്രയില്‍ നിര്‍മിക്കാനും അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്.