സെപ്റ്റംബര്‍ 13ന് ഓണച്ചിത്രമായി പുറത്തിറങ്ങുന്ന ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ പേജിലൂടെയാണ് ട്രെയിലര്‍ ഇറക്കിയത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. നേരത്തെ ചിത്രത്തിലെ സ്‌നീക്ക് പീക്ക് രംഗം വൈറലായിരുന്നു. ശ്രീജിത്ത് രവിയും അബുസലീമും തമ്മിലുള്ള ഈ സീനില്‍ സംസ്ഥാനത്തെ ആഭ്യന്തരം – ടൂറിസം വകുപ്പുകള്‍ തമ്മിലുള്ള ബന്ധമാണ് ചര്‍ച്ചയാവുന്നത്. ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പില്‍ ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയമകന്‍ റുഷിന്‍ ഷാജി കൈലാസ് നായകനാകുന്നു. അബുസലിം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സുജിത് ശങ്കര്‍, സൂര്യ കൃഷ്, എബിന്‍ ബിനോ, ദിനേശ് പണിക്കര്‍, ഇനിയ, പൂജ മോഹന്‍രാജ് എന്നിങ്ങനെ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. സംവിധായകന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് വി ആര്‍ ബാലഗോപാലാണ്.