ഗാന്ധിജിയുടെ ജീവിതദര്‍ശനത്തെയും തത്ത്വസംഹിതയെയും അവയുടെ അര്‍ത്ഥവും വ്യാപ്തിയും പ്രസക്തിയും അറിഞ്ഞ് പഠിക്കാന്‍ സഹായിക്കുന്ന ‘ഗാന്ധി ഒരന്വേഷണം’ എന്ന രണ്ടു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഒറ്റ വാല്യത്തില്‍. സത്യവും അഹിംസയും നിശ്ചയദാര്‍ഢ്യവും മാത്രം കൈമുതലാക്കിയ ഒരാള്‍ക്ക് ഒരു ജനതയുടെ ഭാഗധേയം നിശ്ചയിക്കുന്ന നേതാവായി മാറാന്‍ സാധിച്ചതെങ്ങനെ എന്നു കാണിച്ചു തരുന്ന ഗാന്ധിജിയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ചരിത്രപഠനം. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിനുള്ള ഗാന്ധിജിയുടെ സംഭാവനകളും ലോകസമൂഹത്തിന് അദ്ദേഹം മുന്നോട്ടുവച്ച ജീവിതോദാഹരണവും ഗാന്ധിസത്തിന്റെ പ്രസക്തിയും ചര്‍ച്ച ചെയ്യുകമാത്രമല്ല, വ്യക്തിജീവിത ത്തിലും സാമൂഹികനേതൃത്വത്തിലും അദ്ദേഹത്തിന്റെ മിഴിവുകള്‍ പാളി പോയ സന്ദര്‍ഭങ്ങളെയും ഈ കൃതിയില്‍ അന്വേഷണവിധേയമാക്കുന്നുണ്ട്. ഡോ. എം. ഗംഗാധരന്‍. ഡിസി ബുക്‌സ്. വില 522 രൂപ.