7

ഒന്നല്ല, ഒന്നിലധികം ഡോക്ടര്‍മാരെ അകറ്റി നിര്‍ത്താന്‍ പഴങ്ങള്‍ കഴിക്കുന്നത് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. പഴങ്ങളിലെ ആന്റി-ഓക്‌സിഡന്റ്, ആന്‍-ഇന്‍ഫ്‌ലമേറ്ററി മൈക്രോന്യൂട്രിയന്റ് ഗുണങ്ങള്‍ വാര്‍ദ്ധക്യത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സിംഗപൂര്‍ നാഷണല്‍ സര്‍വകലാശാല ലൂ ലിന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനം വിശദീകരിക്കുന്നത്. പ്രായമാകുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന ന്യൂറോഡിജനറേഷന്‍ അലസത, ക്ഷീണം, വിട്ടുമാറാത്ത രോഗങ്ങള്‍, ഒന്നിനോടും താല്‍പര്യമില്ലായ്മ, സന്ധിവേദന, വൈജ്ഞാനിക കാലതാമസം, ചലനശേഷി കുറയുന്നത്, ഉറക്കമില്ലായ്മ തുടങ്ങിയ വിഷാദ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. ശാരീരികമായി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ മാനസികമായും ബുദ്ധിമുട്ടിലാക്കും. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയവ പഴങ്ങളില്‍ ആന്റി-ഓക്സിഡന്റ് ഗുണങ്ങളും ആന്റ-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ പഴങ്ങള്‍ മിക്കവാറും പച്ചയ്ക്ക് കഴിക്കുന്നതു കൊണ്ട് തന്നെ പോഷകങ്ങള്‍ മുഴുവനായും ലഭ്യമാകുന്നു. പഴങ്ങളില്‍ അടങ്ങിയ മൈക്രോന്യൂട്രിയറന്റുകളായ വിറ്റാമിന്‍ സി, കരോറ്റനോയിഡ്സ്, ഫ്ളവനോയിഡ്സ് ശരീരത്തിലുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇവ രണ്ടും വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതാണ്. ദിവസവും മൂന്ന് പഴങ്ങള്‍ വീതം കഴിക്കുന്നവരില്‍ 21 ശതമാനം പ്രായവുമായി ബന്ധപ്പെട്ട വിഷാദ ലക്ഷണങ്ങള്‍ കുറവുണ്ടായതായി കണ്ടെത്തിയെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *