നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുത്തന്‍ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമാണ് ഇത്. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഇംഗ്ലീഷില്‍ വരികളുള്ള ഗാനത്തിന് ഈണം പകര്‍ന്നതും ആലപിച്ചിരിക്കുന്നതും ജേക്‌സ് ബിജോയ് ആണ്. വരികള്‍ എഴുതിയിരിക്കുന്നതും ജേക്‌സ് ബിജോയ്‌യും ഷായും ചേര്‍ന്നാണ്. സ്റ്റാന്‍ലി എന്നാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നവീന്‍ ഭാസ്‌കറിന്റേതാണ് രചന. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച ‘വിക്രം വേദ’ ഇപ്പോള്‍ ഹിന്ദിയിലും ശ്രദ്ധ നേടുകയാണ്. ഹൃത്വിക് റോഷന്‍ നായകനായ ചിത്രം കളക്ഷനില്‍ 55 കോടി മറികടന്നിട്ടുണ്ട്. റിലീസ് ദിവസം 10.35 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍, 12.55 കോടി, 13.50 കോടി, 5.60 കോടി, ആറ് കോടി എന്നിങ്ങനെ നേടിയ ചിത്രം മൊത്തം കളക്ഷന്‍ 55 കോടിയിലെത്തി. ‘വിക്രം വേദ’ റിലീസ് ചെയ്ത അതേ ദിവസം പ്രദര്‍ശനത്തിന് എത്തിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ഇതിനകം 300 കോടി സ്വന്തമാക്കിയിട്ടുണ്ട്. മൊത്തം 5640 സ്‌ക്രീനുകളിലായിട്ടാണ് ഹിന്ദി ‘വിക്രം വേദ’ റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‌ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് പ്രവചനം. കഴിഞ്ഞ ജൂണില്‍ 7.5 ശതമാനമാണ്, ഇന്ത്യന്‍ വളര്‍ച്ചാനിരക്കായി ലോകബാങ്ക് കണക്കാക്കിയിരുന്നത്. അന്തര്‍ദേശീയ സാഹചര്യം മോശമായ പശ്ചാത്തലത്തിലാണ് വളര്‍ച്ചാനിരക്കില്‍ ഇടിവ് പ്രവചിക്കുന്നത്. എന്നാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും, ഐ.എം.എഫിന്റെയും ലോക ബാങ്കിന്റെയും വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ പുതിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസില്‍ ബാങ്ക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 8.7 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സേവന മേഖലയിലും സേവന കയറ്റുമതിയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അന്തര്‍ദേശീയ സാമ്പത്തിക സാഹചര്യം മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നത് പരിഗണിച്ചാണ് വളര്‍ച്ചാനിരക്കില്‍ ഇടിവ് കണക്കാക്കുന്നത്.
കേരളം ആസ്ഥാനമായ 4 വാണിജ്യ ബാങ്കുകള്‍ക്കും മികച്ച തോതിലുള്ള വായ്പ വളര്‍ച്ച. ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയാണ് നിരക്കു വര്‍ധനയുടെ പശ്ചാത്തലത്തിലും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ ബാങ്കുകള്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തിലെ കണക്കനുസരിച്ച് ഇവയുടെ മൊത്തം വായ്പ മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ചു 41,831.28 കോടി രൂപ വര്‍ധിച്ചിരിക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ഈ ബാങ്കുകളുടെ വായ്പ 2,16,880.74 കോടി മാത്രമായിരുന്നു. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇത് 2,58,712.02 കോടിയായാണു വര്‍ധിച്ചിരിക്കുന്നത്. വര്‍ധന 19.29%.
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ജനപ്രിയ കാറുകളിലൊന്നായ റെനോ 4 എന്ന ഐക്കണിക് നെയിംപ്ലേറ്റിനെ പുനരുജ്ജീവിപ്പിക്കാന്‍ തയ്യാറാണ് എന്ന് റിപ്പോര്‍ട്ട്. 1960-കളുടെ തുടക്കം മുതല്‍ 1990-കളുടെ പകുതി വരെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ ഈ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വില്‍പ്പനയ്ക്കുണ്ടായിരുന്നു. ഇപ്പോഴിതാ ഈ മോഡല്‍ വീണ്ടും എത്തുകയാണ്. ഇലക്ട്രിക്ക് കരുത്തില്‍ എത്തുന്ന പുത്തന്‍ റെനോ 4 ഈ ഒക്ടോബര്‍ 17 ന് ആഗോളതലത്തില്‍ വാഹനം അരങ്ങേറ്റം കുറിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. റെനോ 4 കണ്‍സെപ്റ്റിന്റെ പുതിയ ടീസര്‍ ചിത്രങ്ങള്‍ കമ്പനി പുറത്തിറക്കി.
സംഗീതത്തില്‍ മൗലികതയുടെ അനശ്വരമുദ്രചാര്‍ത്തിയ സലില്‍ ചൗധരിയുടെ സംഗീതവും ജീവിതവും ഈ പുസ്തകത്തിലൂടെ അടുത്തറിയാം. ‘സലില്‍ ചൗധരി ജീവിതവും സംഗീതവും’. ഡോ എം ഡി മനോജ്. മാതൃഭൂമി ബുക്‌സ. വില 275 രൂപ.
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഒരു പരിധി വരെ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തിന്റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഹൃദയത്തെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം. പയര്‍വര്‍ഗങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും അതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. മത്സ്യം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് മത്സ്യം കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രത്യേകിച്ച്, ‘സാല്‍മണ്‍ ഫിഷ്’ (കോര). ഹൃദയത്തിന് ഏറ്റവുമധികം ആവശ്യമായ ഒമേഗ- 3 ഫാറ്റി ആസിഡാണ് ഈ മീനില്‍ ഏറെയും അടങ്ങിയിരിക്കുന്നത്. കൂടാതെ ധാരാളം പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ചീര ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സംപുഷ്ടമായ ചീര പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു ഭക്ഷണവുമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഫ്ളാക്സ് സീഡ് അഥവാ ചണവിത്ത് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാനും ഫ്ളാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. അതിനാല്‍ ഇവ ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.