ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാലന്റെ തങ്കക്കുടം’. ചിതസംയോജകനായ നിധീഷ് കെ ടി ആര് ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്നത്. പൂര്‍ണ്ണമായും കോമഡി എന്റര്‍ടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, സൈജുക്കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, ഇന്ദ്രന്‍സ്, ജോണി ആന്റണി, ഗ്രിഗറി, രമേശ് പിഷാരടി, ജൂഡ് ആന്റണി ജോസഫ്, ഷാജു ശ്രീധര്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ഗാനങ്ങള്‍ മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, സംഗീതം രാഹുല്‍ രാജ്.