ലോകത്ത് ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു രോഗമാണ് കാന്‍സര്‍. രോഗാവസ്ഥ നേരത്തെ കണ്ടെത്തുന്നത് കാന്‍സറില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ രോഗം വരാതെ നോക്കുക എന്നതാണ് പ്രധാനം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ കാന്‍സറിന് കാരണമാകുന്നു എന്ന് പലരും അറിയുന്നില്ല. കാന്‍സറിന് കാരണമായേക്കാവുന്ന നാല് ഭക്ഷണങ്ങള്‍. ദാഹം മാറാനും ഊര്‍ജ്ജം ലഭിക്കാനുമൊക്കെയായി ദിവസവും നമ്മള്‍ കുടിക്കുന്ന വിവിധതരം മധുരപാനീയങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്നത് കോളന്‍ കാന്‍സര്‍ വരാനുള്ള സാധ്യത 32 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 50 വയസിനു മുകളിലുള്ളവരിലാണ് അപകടസാധ്യത കൂടുതല്‍. മദ്യം ചേര്‍ത്തുള്ള കോക്ടെയ്ലുകള്‍ പാര്‍ട്ടികളിലും അല്ലാതെയുമൊക്കെ ഇപ്പോള്‍ സുലഭമാണ്. എന്നാല്‍ മദ്യം ഒരു തുള്ളിയാണെങ്കിലും അത് ആരോഗ്യത്തിന് ദോഷമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ ദിവസവും മദ്യപിക്കുന്നത്, അത് ചെറിയ അളവിലാണെങ്കിലും 10 ശതമാനം വരെ സ്തനാര്‍ബുദ സാധ്യത വര്‍ധിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങള്‍ക്ക് നിരവധി ആരാധകരുണ്ട്. എന്നാല്‍ അമിതമായാല്‍ കോളന്‍ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. റെഡ് മീറ്റിന് പകരം മത്സ്യം, ചിക്കന്‍ പോലുള്ള മെലിഞ്ഞ പ്രോട്ടീന്‍ തിരഞ്ഞെടുക്കാം. പാസ്ത, പൊറോട്ട പോലുള്ള ഭക്ഷണങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ശുദ്ധീകരിച്ച ധാന്യമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് പലതരം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കാം. ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം മില്ലറ്റ്, ഗോതമ്പു പോലുള്ളവ ഉപയോഗിക്കാം. ഇതില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.