പുതിയതായി ശബരിമലയിൽ നിർമ്മിക്കുന്ന ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡ്പത്തിനും തറക്കല്ലിട്ടു. ശബരിമല തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് എന്നിവർ ചേർന്നാണ് ഭസ്മകുളത്തിന് തറക്കല്ലിട്ടത്. മകര ജ്യോതി, ശബരി ഗസ്റ്റ് ഹൗസുകൾക്ക് സമീപമാണ് പുതിയ ഭസ്മകുളം നിർമ്മിക്കുന്നത്. കാനന ഗണപതി മണ്ഡപത്തിന് ദേവസ്വം ബോർഡ് പ്രസിഡനന്റ് പി എസ് പ്രശാന്ത്, അംഗം എ അജി കുമാർ ഐസിഎൽ ഫിൻ കോർപ്പ് സിഎംഡി കെ ജി അനിൽകുമാർ എന്നിവർ ചേർന്ന് തറക്കല്ലിട്ടു. ശിൽപ്പി എം ആർ രാജേഷ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പുതിയതായി ശബരിമലയിൽ നിർമ്മിക്കുന്ന ഭസ്മ കുളത്തിനും കാനന ഗണപതി മണ്ഡ്പത്തിനും തറക്കല്ലിട്ടു
