അരിക്കൊമ്പനെ പിടിക്കാന്‍ കൊണ്ടുവന്ന കുങ്കിയാനകളുടെ താവളം ഇന്നു മാറ്റുമെന്നും,ആള്‍ക്കൂട്ടം കുങ്കിയാനകളെ പ്രകോപിതരാകുന്നുവെന്നും കുങ്കിയാനകൾ ക്രമസമാധാന പ്രശ്നമായി മാറുന്നുണ്ടെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ .
ജനങ്ങളുടെ ആർപ്പുവിളിയും ചിത്രം പകർത്തലും അരിക്കൊമ്പനെയും പ്രകോപിതനാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആനപ്രേമികളുടെ തടസ ഹർജിയുടെ ആവശ്യമില്ലായിരുന്നുവെന്നും അവർ സ്വീകരിക്കുന്നത് ഏകപക്ഷീയമായ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു വശത്ത് ജനം മറുവശത്ത് വന്യജീവികൾ ഇടയിൽ സമരക്കാർ. ഈ വിഷയത്തിൽ പ്രയോഗിക പരിഹാരമാണ് വേണ്ടതെന്നും കോടതി ഉത്തരവ് ഉണ്ടായ വിഷയത്തിൽ മേൽക്കോടതിയെ സമീപിക്കുകയെന്നതല്ലാതെ എന്താണ് പോംവഴിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.