കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരങ്ങളൊന്നും ലഭിച്ചില്ല. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. ഫോൺ ഒരു തവണ റിങ് ചെയ്തതായാണ് സൂചന എന്നാൽ നിലവിൽ ഫോൺ സ്വിച്ച് ഓഫാണ്. രക്ഷാപ്രവർത്തനത്തിനായായി സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് അർജുന്റെ ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *