ആമസോണിന് പുറമേ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും വില്‍പ്പന മാമാങ്കത്തിന് ഒരുങ്ങുന്നു. മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്സ് ഡേയ്സ് സെയില്‍ എന്ന പേരിലാണ് ഫ്ളിപ്പ്കാര്‍ട്ട് വില്‍പ്പന മേള സംഘടിപ്പിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ അടക്കം ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിസ്‌ക്കൗണ്ട് അനുവദിച്ച് കച്ചവടം പൊടിപൊടിക്കാനാണ് പദ്ധതി. മെയ് ഒന്‍പത് വരെ നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ മേളയില്‍ മോട്ടോറോള എഡ്ജ് 50 പ്രോ 27,999 എന്ന ഡിസ്‌ക്കൗണ്ട് നിരക്കില്‍ ലഭ്യമാക്കും. മോട്ടോ എഡ്ജ് നിയോ 19,999, മോട്ടോ ജി64 12,999, മോട്ടോ ജി34 9,999 എന്നിവ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാനാണ് പദ്ധതി. പോക്കോ എം6 7,999 രൂപയ്ക്ക് ലഭിക്കും. പോക്കോ എക്സ്6 പ്രോ, പോക്കോ എം6 പ്രോ, വിവോ ടി3 തുടങ്ങി വിവിധ ഫോണുകളും ആകര്‍ഷകമായ വിലയില്‍ അണിനിരത്തും. പോക്കോ എക്സ് 6, ഐഫോണ്‍ 12 എന്നിവയ്ക്ക് യഥാക്രമം 17,999 രൂപയും 39,499 രൂപയുമാണ് ഈടാക്കുക. പിക്സല്‍ 7എ 31,999 രൂപയ്ക്ക് ലഭിക്കും. പിക്സല്‍ 8നും ഡിസ്‌ക്കൗണ്ട് അനുവദിച്ചിട്ടുണ്ട്. 49,999 എന്ന ഡിസ്‌ക്കൗണ്ട് നിരക്കിലാണ് വില്‍പ്പനയ്ക്ക് വെയ്ക്കുക. 55,999 രൂപയാണ് നിലവില്‍ ഐഫോണ്‍ 14ന്. ഇത് കുറഞ്ഞ വിലയ്ക്ക് മേളയില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.