സ്ത്രീകള്‍ നാല്‍പ്പത് കഴിയുമ്പോള്‍ അവരുടെ ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള കഴിവ് മാറിയേക്കാം. ഇത് മെറ്റബോളിസം മന്ദഗതിയിലാക്കാന്‍ കാരണമാകുന്നു. ചില വിറ്റാമിനുകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതിന്റെ പ്രാധാന്യം ഈ സാഹചര്യം വര്‍ധിപ്പിക്കുന്നു. സ്ത്രീകള്‍ കഴിക്കേണ്ട 5 വിറ്റാമിനുകള്‍ ഏതൊക്കെ എന്ന് നോക്കാം. വിറ്റാമിന്‍ ഡി – സ്ത്രീകള്‍ പ്രായമാകുമ്പോള്‍ അവരുടെ എല്ലുകളുടെ സാന്ദ്രയിലും പേശികളുടെ പിണ്ഡത്തിലും ഗണ്യമായ കുറവുണ്ടാകുന്നു. ശാരീരികമായി സജീവമല്ലാത്തവരിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ഇത് അസ്ഥി സംബന്ധമായ അസുഖങ്ങള്‍ക്കും പരിക്കുകള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നു. ഇരുമ്പ് – പ്രായമാകുമ്പോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ ചക്രത്തിലും ഹോര്‍മോണ്‍ ബാലന്‍സിലും മാറ്റം ഉണ്ടാകാം. ഇത് ഇരുമ്പിന്റെ കുറവിലേക്ക് നയിച്ചേക്കാം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ഗര്‍ഭിണികളല്ലാത്ത പ്രായമായ സ്ത്രീകളില്‍ വിളര്‍ച്ച ഒരു പ്രധാന ആരോഗ്യപ്രശ്‌നമാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാല്‍സ്യം – നാല്‍പ്പതു കഴിഞ്ഞാല്‍ സ്ത്രീകളില്‍ കാല്‍സ്യം അഭാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. എല്ലുകളെ കരുത്തുള്ളതും ആരോഗ്യകരവുമാക്കാന്‍ കാല്‍സ്യം അനിവാര്യമാണ്. അതിനാല്‍ മുതിര്‍ന്ന സ്ത്രീകള്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഫോളേറ്റ് – ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ബി വിറ്റാമിന്‍ ആണ് ഫോളേറ്റ്. ഇത് സ്ത്രീകളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും. നവജാതശിശുക്കളില്‍ ജനന വൈകല്യങ്ങള്‍ തടയാനും ഫോളേറ്റ് സഹായിക്കുന്നു. വിറ്റാമിന്‍ ബി 12 – നാല്‍പ്പതു കഴിഞ്ഞ സ്ത്രീകളില്‍ വിറ്റാമിന്‍ ബി 12 വളരെ പ്രധാനപ്പെട്ട മറ്റൊരു പോഷകമാണ്. ഇത് പ്രായമായ സ്ത്രീകളില്‍ ഉണ്ടാകുന്ന അനീമിയ, ഓര്‍മക്കുറവ്, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan