ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ മച്ചേഡി മേഖലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ജവാന്മാര്ക്ക് വീരമൃത്യു. വീരമൃത്യു വരിച്ചവരിൽ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ആറ് പേർക്ക് പരിക്കേറ്റു. സൈന്യത്തിൻ്റെ കമാൻഡോ സംഘത്തിനും, വനമേഖലയിൽ പെട്രാളിംഗിനായി അധികമായി നിയോഗിച്ച സംഘത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ ആദ്യം ഗ്രെനേഡെറിയുകയായിരുന്നു, സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മു മേഖലയിൽ ഈമാസം നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.