സ്ത്രീകളുടെ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വരുന്ന പ്രായമാണ് മുപ്പതുകള്‍. അമ്മമാരാകുകയും മുലയൂട്ടുകയുമൊക്കെ ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പലര്‍ക്കും ശരീരഭാരം പരിധി വിട്ട് ഉയരാറുണ്ട്. ഇന്ത്യയിലെ നഗരങ്ങളിലുള്ള മൂന്നില്‍ രണ്ട് സ്ത്രീകളും ഗ്രാമീണ മേഖലകളിലുള്ള മൂന്നിലൊന്ന് സ്ത്രീകളും അമിതഭാരമുള്ളവരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 35 വയസ്സിന് ശേഷം ഭാരം കുറയ്ക്കുന്നത് പലര്‍ക്കും അത്ര എളുപ്പമായെന്ന് വരില്ല. മുപ്പതുകളിലുള്ള സ്ത്രീകള്‍ക്ക് ഭാരം കുറയ്ക്കാന്‍ ദിവസവും പിന്തുടരാവുന്ന അഞ്ച് ശീലങ്ങളുണ്ട്. ദിവസവും ഒരു മണിക്കൂര്‍ നടത്തം. ഭക്ഷണക്രമത്തിലെ ഫൈബറിന്റെ തോത് ദിവസം 30-35 ഗ്രാമിലേക്ക് ഉയര്‍ത്തുക. അത്താഴം ലഘുവായി രാത്രി ഏഴ് മണിക്ക് മുന്‍പ് നിര്‍ബന്ധമായും കഴിക്കുക. പ്രതിദിന എണ്ണയുടെ ഉപയോഗം 2-3 സ്പൂണായി പരിമിതപ്പെടുത്തുക. കുറഞ്ഞത് ഏതെങ്കിലും ഒരു നേരമെങ്കിലും പ്രധാനഭക്ഷണം സാലഡ് കഴിച്ച് ആരംഭിക്കുക. നിത്യവുമുള്ള വ്യായാമത്തിനും ചിട്ടയായ ഭക്ഷണക്രമത്തിനും പുറമേ ഇടയ്ക്കിടെയുള്ള ആരോഗ്യപരിശോധനകളും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വൈറ്റമിന്‍ ഡി, അയണ്‍ തുടങ്ങിയവയുടെ തോത്, ഗര്‍ഭാശയമുഖ അര്‍ബുദം, സ്തനാര്‍ബുദം എന്നിവയുടെ സാധ്യതകള്‍ തുടങ്ങിയവ ഒരു പ്രായത്തിന് ശേഷം എല്ലാ സ്ത്രീകളും പരിശോധിക്കേണ്ടതാണ്.