എംജി മോട്ടറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം കോമറ്റിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 19ന് നടക്കും. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് വാഹനം എന്ന ലേബലില്‍ വിപണിയിലെത്തുന്ന കോമറ്റിന്റെ വില വരും മാസങ്ങളില്‍ വില പ്രഖ്യപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2.9 മീറ്റര്‍ നീളമുള്ള മൂന്നു ഡോര്‍ കാറില്‍ നാലുപേര്‍ക്ക് സഞ്ചരിക്കാനാകും. ഇന്ത്യയിലെ ചൂടുള്ള സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എയര്‍കോണ്‍, ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം എന്നിവയില്‍ മാറ്റം വരുത്തും എന്നാണ് എംജിയില്‍നിന്ന് ലഭിക്കുന്ന വിവരം. പത്തുലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന കാറില്‍ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, കണക്റ്റഡ് കാര്‍ ടെക്ക്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവയുണ്ട്. എംജി സിഎസിനെപ്പോലെ മുന്‍ലോഗോയ്ക്കു പിന്നിലാണ് ചാര്‍ജിങ് പോര്‍ട്ട്. 2010 എംഎം വീല്‍ബെയ്‌സുള്ള വാഹനത്തിന് 2.9 മീറ്റര്‍ നീളവുമുണ്ടാകും. 20 കിലോവാട്ട്അവര്‍ മുതല്‍ 25 കിലോവാട്ട്അവര്‍ വരെ കപ്പാസിറ്റിയുള്ള ബാറ്ററിയായിരിക്കും വാഹനത്തിന്. ടാറ്റ ഓട്ടോകോമ്പില്‍ നിന്നായിരിക്കും ബാറ്ററി. 200 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും എന്നാണ് കരുതുന്നത്. 68 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും ഉപയോഗിക്കുക.