ശ്രീജിത്ത് പണിക്കര്‍, നിഷ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീവന്, ശ്രീമൂലനഗരം പൊന്നന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്മണ്യന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ട ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമാണ് ഒടിയങ്കം എന്ന സിനിമയായി എത്തുന്നത്. ‘ഒടിയപുരാണ’ത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്റര്‍പ്രൈസസിന്റെ ബാനറില്‍ പ്രവീണ്‍കുമാര്‍ മുതലിയാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിര്‍വ്വഹിക്കുന്നു. ചരിത്ര താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് ‘ഒടിയങ്ക’ത്തിന്റ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും കൂട്ടി കലര്‍ത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നല്‍കിയാണ് ഒടിയങ്കം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.
‘ഒടിയങ്കം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
