ആസാദ് അലവില്‍ സംവിധാനം ചെയ്ത് അമിത് ചക്കാലക്കല്‍ നായകനാകുന്ന പുതിയ ചിത്രം ‘അസ്ത്രാ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലറാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പുതുമുഖം സുഹാസിനി കുമരനാണ് നായിക. കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷം കീഴാറ്റൂര്‍, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍ ,നീനാ കുറുപ്പ്, ജിജുരാജ്, നീനാ കുറുപ്പ്, ബിഗ് ബോസ് താരം സന്ധ്യാ മനോജ്, ‘പരസ്പരം’ പ്രദീപ്, സനല്‍ കല്ലാട്ട് എന്നിവരും അമിത് ചക്കാലക്കല്‍ നായകനാകുന്ന ‘അസ്ത്രാ’ എന്ന ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. വിനു കെ മോഹന്‍, ജിജു രാജ് എന്നിവരാണ് അമിത് ചക്കാലക്കലിന്റെ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹരി നാരായണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് ‘അസ്ത്രാ’ എന്ന ചിത്രത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. മോഹന്‍ സിത്താരയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.