2023 ലെ തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രമായ ദസറയ്ക്ക് ശേഷം സംവിധായകന്‍ ശ്രീകാന്ത് ഒഡേല, നടന്‍ നാനി, നിര്‍മ്മാതാവ് സുധാകര്‍ ചെറുകുരി എന്നിവര്‍ ഒന്നിക്കുന്ന രണ്ടമത്തെ ചിത്രമാണ് ‘ദി പാരഡൈസ്’. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ എത്തി. വീഡിയോയില്‍ സിക്‌സ് പാക്ക് ഗെറ്റപ്പില്‍ പുത്തന്‍ മേക്കോവറില്‍ എത്തുന്ന നാനിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. ജെഴ്‌സി, ഗ്യാങ്ലീഡര്‍ എന്നീ സിനിമകള്‍ക്കു ശേഷം നാനിയും അനിരുദ്ധും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്. നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ‘ദ് പാരഡൈസ്’ ഒരുങ്ങുന്നത്.