പ്രിയ നടൻ മാമുക്കോയയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി . നാടകത്തിലൂടെ സിനിമയിലെത്തിയ മാമുക്കോയ മുൻനിര ഹാസ്യ താരമായി തിളങ്ങുന്നതിനിടയിലും ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളെയും മികച്ചതാക്കുന്നതോടൊപ്പം കാമ്പുള്ള വർത്തമാനം കൊണ്ടു ശ്രദ്ധേയനായി.
ഗാർഡ് ഓഫ് ഓണർ നൽകിയതിനെ തുടർന്ന് കോഴിക്കോട് കണ്ണം പറമ്പ് ഖബർസ്ഥാനിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടന്നു.