ഇനിയുള്ള തന്റെ യാത്രകള്‍ക്ക് കൂട്ടായി ഫഹദ് ഫാസില്‍ മെഴ്സിഡീസ് ബെന്‍സിന്റെ ജി വാഗണ്‍ സ്വന്തമാക്കി. ഏകദേശം 3.6 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ആഡംബരവും സുരക്ഷയും ഉറപ്പു വരുത്തുന്ന വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ ഒട്ടും പിന്നോട്ടേക്കില്ലാത്തവരാണ് ഫഹദും നസ്രിയയും. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറും ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ് – നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. ബെന്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവിയാണ് ജി വാഗണിന്റെ പെര്‍ഫോമന്‍സ് പതിപ്പ് ജി 63 എഎംജിയാണ് താരം സ്വന്തമാക്കിയത്. നാലു ലീറ്റര്‍ വി8 പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ട്വിന്‍ ടര്‍ബോ ഉപയോഗിക്കുന്ന എന്‍ജിന് 585 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 4.2 സെക്കന്റുകള്‍ മാത്രം മതി. ഉയര്‍ന്ന വേഗം 220 കിലോമീറ്ററാണ്.