ആറു വര്‍ഷങ്ങള്‍ക്കു ശേഷം പുത്തന്‍ സ്റ്റൈലില്‍ മുഖം മിനുക്കി റോള്‍സ് റോയ്സ് കള്ളിനന് സീരീസ് 2 എസ് യു വി. ഇന്റീരിയറിലും സാങ്കേതികവിദ്യയിലും മാറ്റങ്ങളോടെ എത്തുന്ന കള്ളിനന് എസ് യു വി വൈവിധ്യമാര്‍ന്ന പേഴ്സണലൈസേഷന്‍ ഓപ്ഷനുകളും ഉടമകള്‍ക്കു മുമ്പാകെ വെക്കുന്നുണ്ട്. റോള്‍സ് റോയ്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികവാര്‍ന്ന സീരീസ് 2 എന്നാണ് കമ്പനി പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ കള്ളിനന് മുന്‍ ഭാഗത്തു തന്നെ വലിയ മാറ്റങ്ങളോടെയാണ് റോള്‍സ് റോയ്സ് അവതരിപ്പിച്ചിരിക്കുന്നത്. 23 ഇഞ്ച് വലിപ്പമുള്ളതാണ് പുതിയ അലൂമിനിയം വീലുകള്‍. സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ കൂടുതല്‍ വ്യത്യാസത്തിലാണ് കള്ളിനന് ബ്ലാക്ക് ബാഡ്ജ് എത്തുന്നത്. അനലോഗും ഡിജിറ്റലും ചേര്‍ന്നുള്ള ഈ ഡാഷ്ബോര്‍ഡ് അനുയോജ്യമായ വെളിച്ച സംവിധാനത്തിലൂടെ രൂപകല്പന ചെയ്യാന്‍ നാല് വര്‍ഷമെടുത്തെന്നാണ് റോള്‍സ് റോയ്സ് അറിയിക്കുന്നത്. പുതിയ ഗ്രാഫിക്സും ഡിസ്പ്ലേയുമുള്ള ഏറ്റവും പുതിയ റോള്‍സ് റോയ്സ് സ്പിരിറ്റ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം കള്ളിനന് ലഭിക്കും.പുതിയ കള്ളിനന്റെ എന്‍ജിനിലോ ഉള്ളിലെ പ്രധാന ഭാഗങ്ങളിലോ മാറ്റങ്ങളില്ല. 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്ജിന് 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. കാറിന്റെ നാലു ചക്രങ്ങള്‍ക്കും ഈ എന്‍ജിനാണ് കരുത്തേകുന്നത്. സാധാരണ കള്ളിനനില്‍ 571 എച്ച്പി കരുത്തും പരമാവധി 850 എന്‍എം ടോര്‍ക്കും പുറത്തെടുക്കുമ്പോള്‍ ബ്ലാക്ക് ബാഡ്ജില് കരുത്ത് 600 എച്ച്പിയും പരമാവധി ടോര്‍ക്ക് 850 എന്‍എമ്മും ആയി ഉയരുന്നു.
മുഖം മിനുക്കി റോള്‍സ് റോയ്സ് കള്ളിനന് സീരീസ് 2
