സമയ നഷ്ടമോ പണം മുടക്കോ ഇല്ലാതെ തന്നെ നിങ്ങളുടെ ദൈംദിന ജോലികള്‍ക്കിടയില്‍ ചെയ്യാവുന്ന സിപിംള്‍ വ്യായാമ മുറകളാണ് എക്‌സര്‍സൈസ് സ്‌നാക്കിങ്. പ്രത്യേകിച്ച് ഉപകരണങ്ങളുടെ സഹായം ഇല്ലാതെ പല തവണയായി 20 സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള ചെറു വ്യായാമങ്ങളാണ് എക്‌സര്‍സൈസ് സ്‌നാക്കിങ്. ഇതിനിടെ നിങ്ങള്‍ക്ക് എത്ര മണിക്കൂറുകള്‍ വേണമെങ്കിലും വിശ്രമിക്കാം. അഞ്ച് ലഘുവായ ഭാര വ്യായാമ മുറകളാണ് എക്‌സര്‍സൈസ് സ്‌നാക്കിങ്ങില്‍ ചെയ്യുന്നത്. കസേരയില്‍ ഇരുന്നിട്ട് എഴുന്നേല്‍ക്കല്‍, ഇരുന്നിട്ട് കാല്‍ നീട്ടല്‍, നിന്നു കൊണ്ട് വളഞ്ഞ് കാല്‍പാദം തൊടുക, നടക്കുക, കാലും കയ്യും കുത്തി നില്‍ക്കുക. ടിവി കാണുന്നതിനിടെ ഒന്നില്‍ കൂടുതല്‍ തവണ ഇരുന്നും എഴുന്നേറ്റും വ്യായാമം ചെയ്യാം. പാചകം ചെയ്യുന്നതിനിടെ മുറിക്കുള്ളില്‍ രണ്ടോ മൂന്നോ റൗണ്ട് നടക്കാം. പ്രായമാകുന്തോറും പേശികളുടെ ബലം നഷ്ടമാവുകയും നടക്കാനോ നില്‍ക്കാനോ ബുദ്ധിമുട്ടുകയും ചെയ്യുന്നു. പേശീബലം നിലനിര്‍ത്തുന്നതിലൂടെ ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് ഈ പ്രശ്‌നം കൂടുതല്‍ ഉണ്ടാവാന്‍ സാധ്യത. കാരണം സ്ത്രീകള്‍ക്ക് പേശി പിണ്ഡവും ശക്തിയും പുരുഷന്മാരേക്കാള്‍ കുറവാണ്. നാല് ആഴ്ച ദിവസവും രണ്ട് തവണയില്‍ കൂടുതല്‍ എക്‌സര്‍സൈസ് സ്‌നാക്കിങ് ചെയ്യുന്നത് മുതിര്‍ന്നവരില്‍ പ്രതിരോധ ശേഷി കൂട്ടിതയായി പഠനം തെളിയിക്കുന്നു. ഒരു മിനിറ്റ് ഇടവേളയില്‍ ഒരു മിനിറ്റ് വീതം ഈ അഞ്ച് വ്യായാമ മുറകളും, വെറും ഒന്‍പത് മിനിറ്റ് നീണ്ടു നിന്ന ഹ്രസ്വവും ലളിതവുമായ വ്യായാമ സെഷനുകള്‍ നാലാഴ്ചയ്ക്ക് ശേഷം മുതിര്‍ന്നവരില്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാനുള്ള കഴിവ് 31% വര്‍ധിപ്പിക്കാന്‍ സഹായിച്ചതായി കണ്ടെത്തി. കാലുകള്‍ ബലമുള്ളതാവുകയും പേശികളുടെ കരുത്ത് മെച്ചപ്പെടുകയും ചെയ്തതായും ഗവേഷകര്‍ പറയുന്നു. എക്‌സ്ര്‍സൈസ് സ്‌നാക്കിങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ഓസ്റ്റിയോപൊറോസിസ് രോഗം സ്ഥിരീകരിച്ചവര്‍ക്ക് എക്‌സ്ര്‍സൈസ് സ്‌നാക്കിങ്ങിലൂടെ ബാലന്‍സ്, ബലം, അസ്ഥി സാന്ദ്രത എന്നിവ മെച്ചപ്പെടുത്താനാകും. ഇത് വീഴ്ചയ്ക്കും ഒടിവുകള്‍ സംഭവിക്കാനുമുള്ള സാധ്യത കുറയ്ക്കുന്നു.