ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ചെറിയൊരു മയക്കം പലരെയും സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ വയ്യാത്ത ഒരു ശീലമാണ്. എന്നാല്‍ ഈ ഉച്ചമയക്കം അമിതമാകുന്നത് അമിതവണ്ണം, ചയാപചയ രോഗങ്ങള്‍ പോലുള്ള പലവിധ പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഉച്ചമയക്കം 30 മിനിറ്റിലധികം നീണ്ടു നില്‍ക്കുന്നത് ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്‌സ്, ഉയര്‍ന്ന പഞ്ചസാരയുടെ തോത്, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ ഫലം ഒബീസിറ്റി ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ശരാശരി 41 വയസ്സ് പ്രായമുള്ള 3275 പേരിലാണ് പഠനം നടത്തിയത്. 30 മിനിറ്റിലധികം നേരം ഉച്ചമയക്കത്തിലേര്‍പ്പെടുന്നവരില്‍ ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡെക്‌സിനുള്ള സാധ്യത 2.1 ശതമാനം അധികമായിരുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇവര്‍ക്ക് ചയാപചയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 8.1 ശതമാനം മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. ആഴ്ചയിലൊന്നെങ്കിലും ദീര്‍ഘമായ ഉച്ചമയക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വളരെ വൈകിയാണ് പലപ്പോഴും കഴിക്കുകയും ഉറങ്ങുകയും ചെയ്യാറുള്ളതെന്നും ഗവേഷകര്‍ പറയുന്നു. ഇവര്‍ പുകവലിക്കാനുള്ള സാധ്യതയും അധികമാണെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.