മികച്ച ബ്രേക്കിംഗ് ഫീച്ചറുകളുള്ള ഒരു ഇ-സ്‌കൂട്ടറാണ് എവോലെറ്റ് പോളോ. ഈ സ്‌കൂട്ടര്‍ ഇന്ത്യയില്‍ 49,699 ആയിരം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ്. ഇതിന്റെ ആകെ ഭാരം 90 കിലോഗ്രാം ആണ്. ഇതിന്റെ രണ്ട് വകഭേദങ്ങളും ഒരു കളര്‍ ഓപ്ഷനും വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ ടോപ്പ് വേരിയന്റ് 63,799 രൂപയ്ക്ക് വരുന്നു. എവോലെറ്റ് പോളോ 250 വാട്ട് പവര്‍ നല്‍കുന്നു. അതിനാല്‍ കൂടുതല്‍ ഭാരത്തോടെ റോഡില്‍ ഓടാന്‍ ഇത് പ്രാപ്തമാണ്. ഏകദേശം എട്ട് മണിക്കൂറിനുള്ളില്‍ ഈ സ്‌കൂട്ടര്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെടും. സുരക്ഷയ്ക്കായി, സ്‌കൂട്ടറിന് മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളും ഉണ്ട്. ഇതുമൂലം അപകടസമയത്ത് റൈഡര്‍ക്ക് ഇത് നിയന്ത്രിക്കാന്‍ കൂടുതല്‍ സമയം ലഭിക്കും. ഇതിന് പുറമെ ഇലക്ട്രോണിക് അസിസ്റ്റഡ് ബ്രേക്കിംഗ് സംവിധാനവും ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. ഇത് രണ്ട് ചക്രങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എവോലെറ്റ് പോളോ ഒരു സമകാലിക ഇറ്റാലിയന്‍ സ്‌കൂട്ടറാണ്. 760 എംഎം ആണ് ഇതിന്റെ സീറ്റ് ഉയരം. അതുകൊണ്ട് തന്നെ ഉയരം കുറഞ്ഞവര്‍ക്കും ഇത് എളുപ്പത്തില്‍ ഓടിക്കാന്‍ കഴിയും. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റത്തവണ ഫുള്‍ ചാര്‍ജില്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത.