◾ജൂലൈയില്‍ ബീഹാറില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തില്‍നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വധശ്രമ ആരോപണം. ഇതേസമയം, ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് കഴിഞ്ഞ ദിവസം 45 പേരെ അറസ്റ്റു ചെയ്ത എന്‍ഐഎ. പ്രതികളുടെ കസ്റ്റഡി അപേക്ഷയിലാണ് ഈ ആരോപണം. കേരളത്തിലെ പ്രമുഖരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്നും എന്‍ഐഎ ആരോപിച്ചു.
◾കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമികളെ അറസ്റ്റു ചെയ്തിട്ടുണ്ടോയെന്നും കേന്ദ്രം ആരാഞ്ഞിട്ടുണ്ട്.
◾കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണര്‍ക്ക് കത്ത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണ് അനുമതി തേടിയത്. വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയുടെ തുടര്‍ച്ചയായാണ് നടപടി. സ്വജപക്ഷപാതം നടത്തിയെന്നു ഗവര്‍ണര്‍ ആരോപിച്ചിരുന്നു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവില്‍. ഹര്‍ത്താലിനിടെ നടത്തിയ അക്രമങ്ങള്‍ക്ക് അറസ്റ്റുണ്ടാകുമെന്നു ഭയന്നാണ് ഒളിവില്‍ പോയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി, എ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സി എ റൗഫ് എന്നിവരാണ് മുങ്ങിയത്. കേരള പൊലീസിനു പുറമേ, തീവ്രവാദ കേസില്‍ ദേശീയ ഏജന്‍സികളും ഇവരെ പിടികൂടാനിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്.
◾കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശശി തരൂര്‍ എംപി നാമനിര്‍ദ്ദേശ പത്രിക വാങ്ങി. പ്രതിനിധിയെ അയച്ചാണ് ശശി തരൂര്‍ പത്രിക വാങ്ങിയത്. തിങ്കളാഴ്ചയോ അതിനുശേഷമോ പത്രിക നല്‍കും. അശോക് ഗലോട്ട് 28 നായിരിക്കും പത്രിക നല്‍കുക. ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരിയും പത്രിക നല്‍കിയേക്കും.
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു. സിപിഎം പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുകളിയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണം. തിരുവനന്തപുരത്ത് ബിജെപി യോഗത്തില്‍ പങ്കെടുത്ത ജാവദേക്കര്‍ ആരോപിച്ചു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ കണ്ണൂര്‍ ജില്ലയില്‍ പെട്രോള്‍ ബോംബ് ആക്രമണങ്ങള്‍ നടത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ്. നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പെട്രോള്‍ ബോംബ് എറിഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. 13 പോപ്പുലര്‍ ഫ്രണ്ടുകാരെ കണ്ണൂരില്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. 80 പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
◾വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തുന്ന മല്‍സ്യത്തൊഴിലാളി യൂണിയന്‍ നേതാക്കളുമായി സിപിഎം ചര്‍ച്ച. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്ററില്‍ ഇന്നു വൈകുന്നേരം ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം മന്ത്രിസഭാ ഉപസമിതി ആറാം വട്ടം നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
◾ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ബിജെപിക്കെതിരെ നിശിത വിമര്‍ശനമുന്നയിച്ചാണ് ജോഡോ യാത്ര മുന്നോട്ടു പോകുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി ജോഡോ യാത്രയെ വിമര്‍ശിക്കുന്നതെന്ന് വേണുഗോപാല്‍ ചോദിച്ചു.
◾
◾എന്‍ഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും ഏഴ് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുദ്രാവാക്യം വിളിച്ച പ്രതികളെ ജഡ്ജി താക്കീത് ചെയ്തു. വിലങ്ങണിയിച്ചു കൊണ്ടുവന്നതിനെതിരേ പ്രതികള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീ സിനെയും കോടതി വിമര്‍ശിച്ചു.
◾വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍. തൊണ്ടര്‍നാട് കുഞ്ഞോത്താണ് മാവോയിസ്റ്റ് ഭരണകൂടത്തിന്റെ അവകാശ നിഷേധത്തിനെതിരെ പോരാടാനുള്ള ആഹ്വാനവുമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
◾വര്‍ക്കലയില്‍ കിടപ്പ് രോഗിയായ സഹോദരനെ കുത്തിക്കൊന്നു; വെറ്ററിനറി ഡോക്ടറായ ജ്യേഷ്ഠനെ അറസ്റ്റു ചെയ്തു. മേല്‍വെട്ടൂര്‍ കാര്‍ത്തികയില്‍ സന്ദീപാണ് (47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠന്‍ സന്തോഷിനെ (52) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ ജീവനക്കാരനായിരുന്ന സന്ദീപ് മൂന്നു വര്‍ഷമായി ഫിക്സ് രോഗം ബാധിച്ച് കിടപ്പിലാണ്.
◾ഇടുക്കി അടിമാലി വാളറയില്‍ സിവില്‍ പൊലീസ് ഓഫീസറെ വീട്ടില്‍ മരിച്ച നിലയില്‍. മറയൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ കെ കെ രാജീവാണ് മരിച്ചത്.
◾വയനാട് പനമരത്ത് യുവതിയുള്‍പ്പെട്ട ലഹരി സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നിലമ്പൂര്‍ വണ്ടൂര്‍ ചന്തുള്ളി അല്‍ അമീന്‍ (30), പച്ചിലക്കാട് കായക്കല്‍ ഷനുബ് (21), പച്ചിലക്കാട് കായക്കല്‍ തസ്ലീന(35) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ട് കോടിയുടെ ലഹരി മരുന്ന് പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്തുകയായിരുന്ന രണ്ട് കോടി വില വരുന്ന 677 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെട്ടു.
◾ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേര്‍ പിടിയിലായി. ട്രെയിനില്‍ ചെന്നൈയിലെ സഹോദരിയുടെ വീട്ടിലേക്കു പോകകയായിരുന്ന പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചാണ് കൂട്ടബലാല്‍സംഗം ചെയ്തത്. ബലാല്‍സംഗത്തിനുശേഷം റെയില്‍വേ പ്ളാറ്റ്ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇക്റാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്.
◾സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 27.
◾താമരശേരി അണ്ടോണയില്‍നിന്നു കാണാതായ എട്ടു വയസുകാരന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. വെള്ളച്ചാല്‍ വി.സി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീന്‍ എന്ന അനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
◾തോക്കുമായി പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിന്റെ അഭ്യാസം. ചമ്രവട്ടത്ത് ആലത്തിയൂര്‍ ആലിങ്ങലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരാക്രമങ്ങള്‍ക്കിടയില്‍ തോക്കു തകര്‍ന്നപ്പോഴാണ് കളിത്തോക്കാണെന്ന് എല്ലാവര്‍ക്കും മനസിലായത്. പോലീസ് പിടികൂടിയ ഇയാള്‍ പൊന്നാനി സ്വദേശിയാണെന്നും മാനസിക രോഗിയാണെന്നുമാണു റിപ്പോര്‍ട്ട്.
◾പോക്സോ കേസ് പ്രതിയുടെ വീടിന് തീവച്ചു. കോഴിക്കോട് പയ്യോളി അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് തീയിട്ടത്. നാട്ടുകാരാണ് പോക്സോ കേസില്‍ പ്രതിയായ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
◾രാജ്യത്ത് 5 ജി സേവനങ്ങള്‍ അടുത്ത മാസം മുതല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷന്‍ ട്വിറ്റ് ചെയ്തു.
◾രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചരടുവലികളുമായി സച്ചിന്‍ പൈലറ്റ്. അശോക് ഗെലോട്ട് കോണ്‍ഗ്രസ് പ്രഡിന്റാകുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എന്നാല്‍ തന്റെ വിശ്വസ്തരില്‍ ആരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ഉണ്ടായിരുന്ന സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ തിരിച്ചെത്തി എംഎല്‍എമാരെ കണ്ട് പിന്തുണ തേടി. ഗലോട്ടിന്റെ നോമിനിയായ സ്പീക്കര്‍ സി.പി ജോഷിയുമായും സച്ചിന്‍ കൂടിക്കാഴ്ച നടത്തി.
◾കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ്. ഓപ്പറേഷന്‍ ‘മേഘ ചക്ര’ എന്ന പേരില്‍ 19 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലെയും 56 സ്ഥലങ്ങളിലാണു സിബിഐ റെയിഡ്. ഇന്റര്‍പോള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ പരിശോധന.
◾പത്തൊമ്പതുകാരിയായ റിസപ്ഷനിസ്റ്റിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പൊളിച്ചടക്കി. ഋഷികേശിലുള്ള വനതാര റിസോര്‍ട്ടാണ് പൊളിച്ചത്. പൊളിക്കുന്നതിനു മുമ്പേ, നാട്ടുകാര്‍ ഹോട്ടലിനു തീയിട്ടിരുന്നു. ബിജെപി നേതാവും മുന്‍മന്ത്രിയുമായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ റിസോര്‍ട്ടാണിത്. പുല്‍കിത് അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
◾ഒരേ സമയം ഒന്നില്‍ കൂടുതല്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന ടെക് കമ്പനികളുടെ നയത്തോട് വിയോജിച്ച് കേന്ദ്ര മന്ത്രി. മൂണ്‍ലൈറ്റിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനം അനുവദിക്കില്ലെന്ന് ഐടി കമ്പനികളായ ഇന്‍ഫോസിസും വിപ്രോയും നിലപാടെടുത്തിരുന്നു. എന്നാല്‍ മൂണ്‍ലൈറ്റിംഗ് തെറ്റല്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾കര്‍ണാടകയിലെ ശിവമോഗയില്‍നിന്ന് അറസ്റ്റിലായവര്‍ക്ക് ഐ എസ് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ രേഖകള്‍ കണ്ടെത്തി. ഐ എസ് പരിശീലനം ലഭിച്ചിരുന്ന യാസിന്‍ യുവാക്കളെ റിക്രൂട്ട് ചെയ്തെന്നും പൊലീസ് പറയുന്നു. സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ ഇവരുടെ വീടുകളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
◾ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തന്റെ പ്രൊഫഷല്‍ കരിയറില്‍ നിന്ന് വിടവാങ്ങി. തന്റെ കരിയറിലെ അവസാന മല്‍സരത്തില്‍, ഗ്രാന്‍സ്ലാം സിംഗിള്‍സ് മത്സരങ്ങളിലെ ചിരകാല എതിരാളിയും ഉറ്റസുഹൃത്തും കൂടിയായ സ്പാനിഷ് താരം റാഫേല്‍ നദാലിനൊപ്പം ഇറങ്ങിയ റോജര്‍ ഫെഡറര്‍ക്ക് പക്ഷേ,അവസാന മല്‍സരത്തില്‍ വിജയിക്കാനായില്ല. ടീം വേള്‍ഡിന്റെ ജാക്ക് സോക്ക്- ഫ്രാന്‍സിസ് ടിഫോ സഖ്യമാണ് ഫെഡറര്‍- നദാല്‍ സഖ്യത്തെ തോല്‍പ്പിച്ചത്.
◾സ്വിസ് താരം റോജര്‍ ഫെഡററിന്റെ വിരമിക്കല്‍ മത്സരത്തിനു പിന്നാലെ, കണ്ണീരടക്കാന്‍ പാടുപെട്ട് സ്പാനിഷ് സൂപ്പര്‍താരം റാഫേല്‍ നദാല്‍. ഫെഡററുടെ വിടവാങ്ങല്‍ മത്സരത്തില്‍ അദ്ദേഹത്തിനു കൂട്ടായത് ഗ്രാന്‍സ്ലാം സിംഗിള്‍സ് മത്സരങ്ങളിലെ ചിരകാല എതിരാളിയും ഉറ്റസുഹൃത്തുമായ നദാലായിരുന്നു. മത്സരം പൂര്‍ത്തിയായതിനു പിന്നാലെ ഫെഡറര്‍ വികാരഭരിതനായി. ഏറിയ സമയവും കണ്ണീരോടെയാണ് ഫെഡറര്‍ കോര്‍ട്ടില്‍ നിന്നത്.
◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഉയര്‍ന്ന അതേ വിലയാണ് ഇന്ന് കുറഞ്ഞത്. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് 400 രൂപയുടെ ഇടിവും ഉണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 45 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3795 രൂപയാണ്.
◾മലയാളികളുടെ പ്രിയ താരം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘പള്ളിമണി’. സൈക്കോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചിത്രം. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ശ്വേത മേനോനും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അനിയന്‍ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍.നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രം എന്ന നിലയിലാണ് വിക്രത്തിന്റെ ബോക്സ് ഓഫീസ് ഓപണിംഗിനെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നത്. തമിഴ്നാട്ടില്‍ 113 ദിവസമാണ് ചിത്രം ഓടിയത്. തമിഴ്നാട്ടില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രമായിരിക്കുകയാണ് വിക്രം. ഒന്നര കോടി ടിക്കറ്റുകളാണ് തമിഴ്നാട്ടില്‍ മാത്രം വിറ്റുപോയത്. ഇതില്‍ നിന്നുള്ള നേട്ടം 182.5 കോടിയാണ്! കൂടാതെ ചിത്രം നേടിക്കൊടുത്ത ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 92 കോടിയും ആണ്! ഇതെല്ലാം തമിഴ് സിനിമയുടെ ഇത്രകാലത്തെ ചരിത്രത്തില്‍ റെക്കോര്‍ഡുകളാണ്. മുന്‍പൊരു തമിഴ് ചിത്രവും തമിഴ്നാട്ടില്‍ ഇത്രയധികം കളക്ഷന്‍ നേടിയിട്ടില്ല. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 435 കോടിയാണ് ചിത്രം നേടിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ 200 കോടിയോളമാണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 42.5 കോടിയും കേരളത്തില്‍ നിന്ന് 40.5 കോടിയുമാണ് ചിത്രം നേടിയത്. 16 കോടിയാണ് കേരളത്തില്‍ നിന്ന് ലഭിച്ച ഷെയര്‍.
◾രാജ്യത്തെ പ്രമുഖ ആഭ്യന്തര എസ്യുവി നിര്‍മ്മാതാക്കളുടെ മഹീന്ദ്രയുടെ മുന്‍നിര എസ്യുവിയായ മഹീന്ദ്ര അല്‍ടുറാസ് ജി4 ന് പുതിയ 2ഡബ്ല്യുഡി ഹൈ വേരിയന്റ് അവതരിപ്പിച്ചു. 30.68 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം എത്തുന്നത്. ഇതുകൂടാതെ, എസ്യുവിയുടെ എന്‍ട്രി ലെവല്‍ 2ഡബ്ളിയുഡി, 4*4 വേരിയന്റുകള്‍ കമ്പനി നിര്‍ത്തലാക്കി. പുതിയ അള്‍ട്ടുറാസ് 2ഡബ്ളിയുഡി ഹൈ വേരിയന്റും 4ഡബ്ളിയുഡി മോഡലില്‍ ലഭ്യമായ അതേ സവിശേഷതകളുമായാണ് വരുന്നത് എന്നതാണ് ശ്രദ്ധേയം.
◾കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ് ഇതിലുള്ളതൊക്കെയും. മനുഷ്യനോട് ചേരുമ്പോള്‍ മഹാകാര്യങ്ങളായി വളരുന്നവ. മനുഷ്യനെന്നത് സുന്ദര നാമമാകുന്നത് എന്തുകൊണ്ടാണൊ അതൊക്കെയാണ് ഇതിലുള്ളത്. ഈര്‍പ്പമുള്ള മനസ്സുകളില്‍ നിന്ന് പ്രവഹിക്കുന്ന ചില കൊച്ചു വര്‍ത്തമാനങ്ങള്‍. മനുഷ്യനെന്ന ആകാരത്തെ തിളക്കമുള്ളതാക്കുന്ന ചില ചെപ്പടിവിദ്യകളുടെ പങ്കുവെക്കലാണിത്. ‘പൂത്തുലഞ്ഞങ്ങനെ വാടാതെ നില്‍ക്കട്ടെ’. കെ വി നാദീര്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. ഇ-ബുക്. വില 25 രൂപ.
◾മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉറക്കം. മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങള്‍ക്കും ഉറക്കം ഒരു പ്രധാനഘടകമാണ്. ആരോഗ്യവാനായ ഒരു മനുഷ്യന്‍ രാത്രി ശരാശരി എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. ചിലരില്‍ ഉറക്കക്കുറവ് മൂലം നിരവധി മാനസിക – ശാരീരിക പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കും.ഉറക്കവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ശാസ്ത്ര ലോകത്ത് നടക്കുന്നത്. ഇപ്പോഴിതാ രാത്രിയില്‍ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരില്‍ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. അമേരിക്കയിലെ റട്‌ജേഴ്‌സ് സര്‍വകലാശാലയാണ് പഠനം നടത്തിയത്. രാവിലെ നേരത്തേ ഉണരുന്നവര്‍ ഊര്‍ജത്തിനായി ശരീരത്തിലെ കൊഴുപ്പിനെയാണ് ആശ്രയിക്കുന്നതെന്നും എന്നാല്‍ രാത്രി വൈകിയുറങ്ങി രാവിലെ വൈകി എഴുന്നേക്കുന്നവരില്‍ ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഉപയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. പ്രമേഹത്തിനു കാരണമാകുന്ന ഇന്‍സുലിന്‍ വ്യതിയാനങ്ങളും ഇവരില്‍ അധികമാണെന്നും പഠനം പറയുന്നു. ഇവയാണ് പ്രമേഹ, ഹൃദ്രോഗ സാധ്യത കൂട്ടുന്ന കാര്യങ്ങളെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നു. മധ്യവയസ്‌കരായ 51 പേരിലാണ് പഠനം നടത്തിയത്. എക്സ്പെരിമെന്റല്‍ ഫിസിയോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.26, പൗണ്ട് – 88.23, യൂറോ – 78.74, സ്വിസ് ഫ്രാങ്ക് – 82.82, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.21, ബഹറിന്‍ ദിനാര്‍ – 215.48, കുവൈത്ത് ദിനാര്‍ -262.16, ഒമാനി റിയാല്‍ – 211.03, സൗദി റിയാല്‍ – 21.60, യു.എ.ഇ ദിര്‍ഹം – 22.12, ഖത്തര്‍ റിയാല്‍ – 22.32, കനേഡിയന്‍ ഡോളര്‍ – 22.32.