◼️സമ്പൂര്‍ണ വികസനത്തിനായി പഞ്ച് പ്രാണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കണം. അടിമത്ത മനോഭാവം മാറണം. പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണം. പൗരധര്‍മ്മം പാലിക്കണം. നരേന്ദ്ര മോദി പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നവീകരിക്കാന്‍ യുവാക്കള്‍ മുന്നോട്ടു വരണം. കുടുംബ രാഷട്രീയവും അഴിമതിയും തൂത്തെറിയണം. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ താന്‍വരെയുള്ള പ്രധാനമന്ത്രിമാരുടെ ദര്‍ശനങ്ങളിലൂടെ രാജ്യം മുന്നോട്ടു കുതിച്ചെന്നും അദ്ദേഹം പറഞ്ഞു.
◼️രാജ്യത്ത് ഫെഡറല്‍ തത്ത്വങ്ങള്‍ പുലരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക രംഗത്തും ഫെഡല്‍ തത്ത്വങ്ങള്‍ പാലിക്കണം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപാതക ഉയര്‍ത്തിയശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യമായ സമ്പത്ത് ലഭ്യമാക്കണം. തദ്ദേശ സ്ഥാപനങ്ങളിലൂടെ വികസനവും സമത്വവും ഉറപ്പാക്കണം. പശ്ചാത്തല സൗകര്യവികസനത്തിനാണ് കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◼️പത്തനംതിട്ടയില്‍ ദേശീയ പതാക കയറില്‍ കുടുങ്ങി. മന്ത്രി വീണ ജോര്‍ജ് പതാക ഉയര്‍ത്തുന്നതിനിടെയാണ് കയറില്‍ കുടുങ്ങി നിവരാതായത്. ഇതോടെ ഉദ്യോഗസ്ഥര്‍ പതാക താഴെ ഇറക്കി പിഴവു പരിഹരിച്ചു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് പതാക ഉയര്‍ത്തിയത്. മന്ത്രി വീണ ജോര്‍ജും ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരും ദേശീയ പതാകയെ അഭിവാദ്യം ചെയ്തു.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഎഫ്ഐആര്‍. കൊലപാതകത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നും എഫ്ഐആറിലുണ്ട്. ശബരീഷ്, അനീഷ്, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍, സുജീഷ്, സജീഷ്, വിഷ്ണു എന്നീ എട്ടു പേരാണ് പ്രതികള്‍. കേസില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ്.
◼️ഷാജഹാനെ കൊലപ്പെടുത്തിയതു സിപിഎം പ്രവര്‍ത്തകര്‍തന്നെയാണെന്ന് ആരോപണം. എട്ടംഗ സംഘമാണ് കൊലപ്പെടുത്തിയത്. എന്നാല്‍ കൊലയാളികള്‍ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു. വര്‍ഷങ്ങള്‍ക്കു മുമ്പേ പാര്‍ട്ടി വിട്ട അവര്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും അദ്ദേഹം അറിയിച്ചു.
◼️സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◼️ലോകായുക്ത ഓര്‍ഡിനന്‍സ് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാവര്‍ക്കും യോജിച്ച പരിഹാരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. കൊടുവള്ളി ഞെള്ളോരമ്മല്‍ ഗംഗാധരന്റെ ഭാര്യ ദേവി (52), മകന്‍ അജിത് കുമാര്‍ (32) എന്നിവരെയാണ് വീടിനരികിലെ ടവറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ദേവിയുടെ ചികിത്സക്കായി കോഴിക്കോട് വൈദ്യരെ കാണാന്‍ പോയിരുന്നു. കാലു മുറിച്ചു മാറ്റേണ്ടിവരുമെന്നു വൈദ്യര്‍ പറഞ്ഞെന്നും ഇനി ജീവിക്കുന്നില്ലെന്നു ഫോണില്‍ പറഞ്ഞിരുന്നെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.
◼️വിവാഹാഭ്യര്‍ഥന നിരസിച്ചതിനു യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ടു. കുപ്രസിദ്ധമായ പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. സെല്ലിലുണ്ടായിരുന്ന മറ്റൊരാളുടെ വിരലില്‍ കുടുങ്ങിയ മോതിരം അഴിച്ചെടുക്കാന്‍ അഗ്നിരക്ഷാ സേന ഇന്നലെ വൈകുന്നേരം എത്തിയിരുന്നു. രക്ഷാദൗത്യത്തിനിടെ ഇയാള്‍ ചാടിപ്പോയെന്നാണ് റിപ്പോര്‍ട്ട്.
◼️
◼️മൂന്നാറില്‍ സിപിഐ ഓഫീസിനു മുന്നില്‍ ദൗത്യ സംഘം പൊളിച്ചുനീക്കിയ സ്ഥലത്ത് പുതിയ നിര്‍മ്മാണത്തിനുള്ള പാര്‍ട്ടി നേതാക്കളുടെ അപേക്ഷ ഇടുക്കി ജില്ലാ കളക്ടര്‍ നിരസിച്ചു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്ലാറ്റ്ഫോം നിര്‍മ്മിക്കാനാണ് അനുമതി തേടിയത്. കോടതിയെ സമീപിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു.
◼️തൃശൂരില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ പങ്കെടുത്ത് മടങ്ങിയ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ലൈസണ്‍ ഓഫീസറായ സബ് ഇന്‍സ്പെക്ടര്‍ ഇ.ആര്‍ ബേബി ആണ് മരിച്ചത്. ഇന്നു നടത്താനിരുന്ന പോലീസ് കുടുംബ സംഗമം മാറ്റിവച്ചു.
◼️കെ.ടി ജലീല്‍ ‘ആസാദ് കാഷ്മീര്‍’ പരാമര്‍ശം നടത്തിയതിലൂടെ സമുദായം ഒന്നാകെ പഴി കേള്‍ക്കേണ്ടി വന്നെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. എഴുതിയ വലിയ അബദ്ധത്തെ ജലീല്‍ നാടിന്റെ നന്മക്ക് വേണ്ടി എന്ന് പറഞ്ഞു പിന്‍വലിക്കുന്നത് അതിലും വലിയ അപരാധമാണെന്നും ഷാജി പറഞ്ഞു. ഇത്തരം വിഡ്ഢിത്തങ്ങള്‍ നിര്‍ത്തണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.
◼️ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം വൈറലായി. മലപ്പുറം വേങ്ങര നൊട്ടപ്പുറം ജിഎല്‍പിഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സ്‌കൂള്‍ ലീഡര്‍ കൂടിയായ മെഹനാസ് കാപ്പന്‍. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ടു ചെയ്യാന്‍ പോകുന്നതിനിടെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്തത്.
◼️മംഗളുരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനുനേരെ കഴിഞ്ഞ ദിവസം കോഴിക്കോട് വെള്ളയില്‍ പ്രദേശത്ത് ‘സ്ഫോടക വസ്തു’ എറിഞ്ഞത് പ്രായപൂര്‍ത്തിയാകാത്ത ഏതാനും കുട്ടികള്‍. പടക്കമാണ് പൊട്ടിച്ചത്. ഇന്നും പടക്കവുമായി എത്തിയ കുട്ടികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്ഫോടന വസ്തു എറിഞ്ഞതിന്റെ യാഥാര്‍ത്ഥ്യം പുറത്തായത്. കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയില്‍ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറാനിരിക്കെയായിരുന്നു പടക്കമേറ്.
◼️ബത്തേരിയില്‍ വീട് കുത്തിതുറന്ന് 90 പവന്‍ സ്വര്‍ണവും 43,000 രൂപയും മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ബുളളറ്റ് ഷാലു എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവാണ് പിടിയിലായത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐഫോണുകളും മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തു.
◼️സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയുമെന്നു പ്രസ്താവിച്ച സാഹിത്യകാരന്‍ ടി.പത്മനാഭന്‍ മാപ്പു പറയണമെന്ന് ലൂസി കളപ്പുര. കന്യാസ്ത്രീ മഠം വിട്ടവര്‍ എഴുതുന്ന അശ്ലീലമാണ് വിറ്റുപോകുന്നതെന്ന പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കി എന്ന് ലൂസി കളപ്പുര പറഞ്ഞു.
◼️അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. അട്ടപ്പാടി പ്ലാമരത്ത് ഒമ്പത് ആനകളാണ് ഇറങ്ങിയത്. അടുത്തിടെ ഈ പ്രദേശത്തു ഇറങ്ങിയ ആന മല്ലേശ്വരി എന്ന യുവതിയെ ചവിട്ടിക്കൊന്നിരുന്നു.
◼️കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ പേരിലും വാട്ട്സ് ആപ്പ് തട്ടിപ്പ്. എസ്പിയുടെ പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചാണ് വ്യാജന്‍ വാട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◼️ചെന്നൈ അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ളയടിച്ച കേസില്‍ സൂത്രധാരനും ബാങ്ക് ജീവനക്കാരനുമായ മുരുകനെ അറസ്റ്റ് ചെയ്തു. സഹായികളായ ബാലാജി, ശക്തിവേല്‍, സന്തോഷ് എന്നിവരെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. കൊള്ളയടിച്ച 32 കിലോഗ്രാം സ്വര്‍ണം വീതംവച്ചശേഷം സംഘം പലവഴിക്ക് പിരിയുകയായിരുന്നു. 18 കിലോ സ്വര്‍ണം വീണ്ടെടുത്തിട്ടുണ്ട്.
◼️ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫോണെടുക്കുമ്പോള്‍ ഹലോ പറയരുത്, വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവും സാംസ്‌കാരിക മന്ത്രിയുമായ സുധീര്‍ മുഗന്ഥിവര്‍. ഇതു സംബന്ധിച്ച് ഉടനേ ഉത്തരവിറക്കും. ഹലോ എന്ന ഇംഗ്ളീഷ് വാക്ക് ഇനി പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
◼️സ്വാതന്ത്ര്യദിനാഘോഷ പരേഡിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവര്‍ണ വരകളുള്ള തലപ്പാവണിഞ്ഞാണ് എത്തിയത്. പരമ്പരാഗത കുര്‍ത്തയും നീല ജാക്കറ്റും കറുത്ത ഷൂസുമായിരുന്നു വേഷം. ടെലിപ്രോംപ്റ്റര്‍ ഇല്ലാതെ 82 മിനിറ്റാണ് മോദി പ്രസംഗിച്ചത്.
◼️യാത്രക്കാന്റെ മൊബൈലില്‍ സംശയകരമായ സന്ദേശം വന്നെന്ന് ആരോപിച്ച് മംഗളൂരു- മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി. വിമാനത്തില്‍ യാത്രക്കാരന്റെ അരികിലിരുന്ന യാത്രക്കാരിയുടെ പരാതിയെത്തുടര്‍ന്ന് എല്ലാ യാത്രക്കാരേയും ലഗേജുകളും പുറത്തിറക്കി പരിശോധിച്ചു. യാത്രക്കാരനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതോടെ അയാളുടെ യാത്ര മുടങ്ങി. പെണ്‍സുഹൃത്തമായി തമാശക്ക് ചാറ്റ് ചെയ്തതാണ് ഇങ്ങനെ പൊല്ലാപ്പായത്.
◼️ഒമാനിലെ റൂവി ഹൈസ്ട്രീറ്റിലെ പ്രമുഖ മലയാളി ഗ്രൂപ്പിന്റെ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ മൂന്നുപേരെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. പിടിയിലായ മൂന്നുപേരും ഏഷ്യക്കാരാണ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു.
◼️മൂന്നു ലക്ഷത്തോളം ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച ആഫ്രിക്കന്‍ സ്വദേശി സൗദിയില്‍ പിടിയില്‍. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളം വഴി പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
◼️രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന് കഴിഞ്ഞപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) കുറിച്ചത് 9.2 ശതമാനം വര്‍ദ്ധനയോടെ 15,306 കോടി രൂപ ലാഭം. ഏറ്റവും വലിയ ബാങ്കുകളായ എസ്.ബി.ഐയും പഞ്ചാബ് നാഷണല്‍ ബാങ്കും (പി.എന്‍.ബി) നിരാശപ്പെടുത്തിയെങ്കിലും ബാങ്കുകളുടെ മൊത്തം പ്രകടനത്തെ ബാധിച്ചില്ല. 2021-22ലെ സമാനപാദത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ സംയുക്തലാഭം 14,013 കോടി രൂപയായിരുന്നു. 9 പൊതുമേഖലാ ബാങ്കുകളുടെ ലാഭവര്‍ദ്ധന മൂന്നുമുതല്‍ 117 ശതമാനം വരെയാണ്. എസ്.ബി.ഐയും പി.എന്‍.ബിയും 7-70 ശതമാനം റേഞ്ചില്‍ ലാഭയിടിവ് രേഖപ്പെടുത്തി. പൂനെ ആസ്ഥാനമായ ബാങ്ക് ഒഫ് മഹാരാഷ്ട്രയാണ് ലാഭത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്; 208 കോടി രൂപയില്‍ നിന്ന് 452 കോടി രൂപയായി ലാഭം വളര്‍ന്നു; വര്‍ദ്ധന 117 ശതമാനം. ബാങ്ക് ഒഫ് ബറോഡയുടെ ലാഭം 1,209 കോടി രൂപയില്‍ നിന്ന് 79 ശതമാനം ഉയര്‍ന്ന് 2,168 കോടി രൂപയായി. പൊതുമേഖലാ ബാങ്കുകളുടെ സംയുക്തലാഭത്തില്‍ 40 ശതമാനവും എസ്.ബി.ഐയുടെ സംഭാവനയാണ്; 6,068 കോടി രൂപ.
◼️പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തിയുള്ളതാണ് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുരളി ഗോപി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപി ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവചുവെക്കുന്ന ചിത്രം കൂടിയാണിത്.
◼️ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറില്‍ ആരാധകരെ അമ്പരപ്പിച്ച് മഞ്ജുവാരിയര്‍. ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിര്‍. സ്വാതന്ത്ര്യദിന ആശംസയുമായി എത്തിയ ‘വെള്ളരിപട്ടണ’ത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. ‘രാഷ്ട്രീയം പറയാന്‍ സ്വാതന്ത്ര്യം കിട്ടിയിട്ട് 75വര്‍ഷം’ എന്നതാണ് പോസ്റ്ററിലെ വാചകം. ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണെന്ന സൂചന നല്‍കുന്നതായിരുന്നു നേരത്തെ പുറത്തിറങ്ങിയ ടീസറുകളും ക്യാരക്ടര്‍ റീലുകളും. ‘വെള്ളരിപട്ടണ’ത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.
◼️ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട നാലാം തലമുറ ഹോണ്ട ജാസിനെ ജപ്പാനില്‍ അവതരിപ്പിച്ചു. ജപ്പാനില്‍ ഫിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഹാച്ച്ബാക്ക് അഞ്ച് ട്രിം ലെവലുകളില്‍ വാഗ്ദാനം ചെയ്യും. അതേസമയം മുമ്പത്തെ നെസ് നിര്‍ത്തലാക്കും. ബേസിക്, ഹോം, ലക്സ്, ക്രോസ്-സ്റ്റാര്‍ എന്നിവയാണ് നിലവിലുള്ള ഡിസൈനുകള്‍. നെസ്സിന് പകരം ഒരു പുതിയ ആര്‍എസ് ഓപ്ഷന്‍ വാഹനത്തിന് ലഭിക്കും. ഓരോ പതിപ്പും സ്റ്റൈലിസ്റ്റിക് വശങ്ങള്‍ വേര്‍തിരിക്കുന്നു. ആര്‍എസ് കായികതയ്ക്ക് ഊന്നല്‍ നല്‍കുന്നു. പുതിയ ഫിറ്റിന്റെ ബേസിക്, ഹോം, ലക്‌സ് എന്നീ മൂന്ന് വകഭേദങ്ങള്‍ക്കും ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍ ലഭിക്കുന്നു.
◼️‘ഇന്ത്യന്‍ ദേശീയതയുടെ സാമൂഹ്യ പശ്ചാത്തലം’ എന്ന ഗ്രന്ഥം സുപ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനും ബോംബെ സര്‍വകലാശാലയിലെ സാമൂഹികശാസ്ത്രവകുപ്പ് അധ്യക്ഷനുമായിരുന്നു ഡോ. എ ആര്‍ ദേശായ് എഴുതിയ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് ഓഫ് ഇന്ത്യന്‍ നാഷണലിസം എന്ന പുസ്തകത്തിന്റെ പരിഭാഷയാണ്. ഇംഗ്ലീഷില്‍നിന്ന് ഈ പുസ്തകം പരിഭാഷപ്പെടുത്തിയത് അധ്യാപകനായ ശ്രീകുമാരന്‍ ഉണ്ണിയാണ്. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 380 രൂപ.
◼️പ്രമേഹരോഗം പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നത് കാര്യമായ സങ്കീര്‍ണതകളിലേക്ക് തന്നെ നയിക്കാം. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ പ്രമേഹരോഗത്തെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കും. അത്തരത്തില്‍ പ്രമേഹത്തിന്റെ ഭാഗമായി കാലുകളിലും പാദങ്ങളിലുമായി കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ‘ഡയബെറ്റിക് ന്യൂറോപതി’ എന്നൊരു അവസ്ഥയുണ്ട്. പ്രമേഹരോഗികളില്‍ നാഡികളില്‍ സംഭവിക്കുന്ന കേടുപാടാണിത്. പ്രധാനമായും കാലിലും പാദങ്ങളിലുമാണിത് കാണപ്പെടുന്നത്. കാലിലോ പാദങ്ങളിലോ വേദന, മരവിപ്പ് എന്നിവയാണീ അവസ്ഥയില്‍ അനുഭവപ്പെടുക. പ്രമേഹരോഗികളില്‍ കാലില്‍ വ്രണമുണ്ടാകുന്ന അവസ്ഥയെ കുറിച്ച് മിക്കവര്‍ക്കും അറിയാം. അധികവും കാല്‍വെള്ളയിലാണ് ഇത്തരത്തില്‍ പ്രമേഹത്തിന്റെ ഭാഗമായി വ്രണമുണ്ടാകുന്നത്. ഗുരുതരമാകുന്ന സാഹചര്യങ്ങളില്‍ ഈ വ്രണം ഉണങ്ങാതെ വിരലുകളോ പാദമോ കാലോ തന്നെ മുറിച്ചുമാറ്റേണ്ട അവസ്ഥയുമുണ്ടാകം. ‘അത്ലറ്റ്സ് ഫൂട്ട്സ്’ എന്നറിയപ്പെടുന്നൊരു അണുബാധയുണ്ട്. ഒരിനം ഫംഗല്‍ അണുബാധയാണിത്. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പുനിറം, വിള്ളല്‍ എന്നിവയെല്ലാം കാണുന്നതാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതിന്റെ സൂചനയായി കാലില്‍ തന്നെ അരിമ്പാറയും ഉണ്ടാകാം. പ്രമേഹരോഗികളില്‍ ചില സന്ദര്‍ഭങ്ങളില്‍ നഖങ്ങളിലും ഇതിന്റെ സൂചനയുണ്ടാകാം. ‘ഒണിക്കോമൈക്കോസിസ്’ എന്നാണിത് അറിയപ്പെടുന്നത്. അധികവും തള്ളവിരലിനെയാണിത് ബാധിക്കുക. മറ്റ് വിരലുകളിലെ നഖങ്ങളെയും ബാധിക്കാം. മഞ്ഞയോ ബ്രൗണ്‍ നിറമോ നഖങ്ങളില്‍ പടരുന്നതാണ് സൂചന.
രക്തയോട്ടം നിലയ്ക്കുന്നതിന്റെ ഭാഗമായി കോശങ്ങള്‍ കേടുവരികയും ആ ഭാഗം തന്നെ നശിച്ചപോവുകയും ചെയ്യുന്നതും പ്രമേഹത്തില്‍ കാണാം. ഇതും കാലുകളെയാണ് അധികവും ബാധിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ വിരലുകളോ പാദമോ തന്നെ മുറിച്ചുകളയേണ്ട അവസ്ഥയും ഇതുമൂലം ഉണ്ടാകാം. പ്രമേഹരോഗികളില്‍ പ്രമേഹം കാലിലെ പേശികളെയും മോശമായി ബാധിക്കം. ഇതിന്റെ ഭാഗമായി കാലിന്റെ ആകൃതിയില്‍ തന്നെ വ്യത്യാസം വരാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.58, പൗണ്ട് – 96.35, യൂറോ – 81.43, സ്വിസ് ഫ്രാങ്ക് – 84.31, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.23, ബഹറിന്‍ ദിനാര്‍ – 211.14, കുവൈത്ത് ദിനാര്‍ -259.51, ഒമാനി റിയാല്‍ – 206.98, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.67, ഖത്തര്‍ റിയാല്‍ – 21.86, കനേഡിയന്‍ ഡോളര്‍ – 61.94.